വീട്ടിലേക്ക് പോവാൻ 39ാം തവണയും ആംബുലൻസിനെ വിളിച്ച തായ്‌വാൻകാരന് ഒടുവിൽ പിടിയിലായി. ആശുപത്രിക്കടുത്ത് വീടുള്ള ഇയാൾ എവിടെ പോയാലും തിരികെ വീട്ടിലെത്താൻ ആംബുലൻസ് വിളിക്കുന്നതായിരുന്നു പതിവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ വീടിന് സമീപത്തെ സൂപ്പർ മാർക്കറ്റിൽ പോയതായിരുന്നു കക്ഷി. വീടും സൂപ്പർ മാർക്കറ്റും തമ്മിലുള്ള ദൂരം കഷ്ടിച്ച് 200 മീറ്റർ. തനിക്ക് എന്തെങ്കിലും അസുഖം ഉണ്ടെന്ന് പറഞ്ഞാവും കക്ഷിയുടെ ഫോൺവിളി. എന്നാൽ ഇത്തവണ ആശുപത്രി അധികൃതർ കള്ളത്തരം പിടികൂടി.


Also Read: South African Covid Variant : പുതിയ കോവിഡ് വകഭേദം: ഹോങ് കോങിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു


കൂടുതൽ അന്വേഷണത്തിലാണ് കഥകൾ പുറത്ത് വരുന്നത്. ഇത്തവണ ആംബുലൻസ് വിളിക്കുന്നത് 2021-ൽ ഇത് 39ാം തവണ. തൻറെ വീട്ടിലേക്ക് നടക്കാൻ മടിയെന്ന വിചിത്രമായ മറുപടിയായിരുന്നു പ്രതിയുടെ പക്കൽ നിന്നും കിട്ടിയത്. ഏതായാലും ഒരു മുന്നറിയിപ്പ് കൊടുത്ത് ആശുപത്രിക്കാർ അയാളെ വിട്ടതായാണ് വാർത്ത.


ALSO READ: Coronavirus : കോവിഡ് നവജാത ശിശുക്കളുടെയും ജീവനെടുക്കുന്നു : പഠന റിപ്പോർട്ട്


ഗ്ലോബൽ ടൈംസ് പറയുന്നതനുസരിച്ച്, പ്രതി വാങ് പലപ്പോഴും രോഗിയാണെന്നാണ് നടിക്കുക. അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിനെ വിളിക്കാൻ 'അസുഖം' ഒരു കാരണമായി ഉപയോഗിക്കുകയും ചെയ്യുന്നു. ആശുപത്രി ജീവനക്കാർ വിഷയം പോലീസിനെ അറിയിച്ചു. ഇത്തരം പ്രവർത്തി തുടർന്നാൽ ശിക്ഷിക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.