മാസം ഏഴര ലക്ഷം രൂപ ശമ്പളം; ജോലി കഞ്ചാവ് വലിക്കുക
Viral News : 88 ലക്ഷം രൂപയാണ് പ്രതിവർഷം കഞ്ചാവ് വലിക്കുന്നവർക്ക് കമ്പനി ശമ്പളം ലഭിക്കുന്നത്
കഞ്ചാവിന്റെ ഗുണമേന്മ പരിശോധിക്കാൻ കഞ്ചാവ് വലിക്കുന്നവർക്ക് തൊഴിൽ അവസരവുമായി ജർമൻ കമ്പനി. 88,000 യൂറോയാണ് പ്രൊഫഷണലായി കഞ്ചാവ് വലിക്കുന്നവർക്ക് കമ്പനി പ്രതിവർഷം നൽകുക. അതായത് പ്രതിവർഷം 88 ലക്ഷം രൂപ. മാസം ഏഴര ലക്ഷം രൂപ ശമ്പളമായി ലഭിക്കും. ആകെ ചെയ്യേണ്ടത് കഞ്ചാവ് വലിക്കുക. പ്രൊഫഷണലായി കഞ്ചാവ് വലിച്ച് അതിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് വേണ്ടിയാണ് ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കനാമെഡിക്കൽ കമ്പനി ഈ തൊഴിൽ അവസരം ഒരുക്കിയിരിക്കുന്നതെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, മാസദോണിയ, ഡെൻമാർക്ക് എന്നിവടങ്ങളിൽ ഉത്പാദിപ്പിക്കുന്ന കാഞ്ചാവ് ഉത്പനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു തൊഴിൽ അവസരം തങ്ങൾ ഒരുക്കുന്നതെന്ന് കമ്പനിയുടെ സിഇഒയായ ഡേവിഡ് ഹെൻ മാധ്യമങ്ങളോടായി പറഞ്ഞു. താനും ഇവിടങ്ങളിൽ നിന്നെത്തിക്കുന്ന കഞ്ചാവിന്റെ ഗുണമേന്മ പരിശോധിക്കുമെന്ന് ഡേവിഡ് അറിയിച്ചു.
ALSO READ : പ്രസവിക്കാൻ റഷ്യയിൽ നിന്ന് അർജന്റീനയിലേക്ക് കുത്തൊഴുക്ക്... പേര് ടൂറിസം! കാരണം കേട്ടാൽ ആരും ഞെട്ടും
നിരവധി പേരാണ് ഈ ജോലിക്കായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. പക്ഷെ അങ്ങനെ വെറുതെ ഈ ജോലി ലഭിക്കില്ല എന്നതാണ് വാസ്തവം. കഞ്ചാവുമായി ത്വരതപ്പെട്ട് പോകുന്നവർക്കും ജർമനിയിൽ കഞ്ചാവ് ഉപയോഗിക്കാൻ ലൈസൻസ് ഉള്ളവർക്കും മാത്രമെ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കൂ.
കഴിഞ്ഞ വർഷമാണ് ജർമനിയിൽ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയത്. പ്രായപൂർത്തിയായവർക്ക് 30 ഗ്രാം വരെ ഉപയോഗിക്കാൻ സാധിക്കും. മാൾട്ടയ്ക്ക് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ കഞ്ചാവ് നിയമവിധേയമാക്കുന്ന രണ്ടാമാത്തെ രാജ്യമാണ് ജർമനി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...