Viral: 700 ഗ്രാമിന് 2.5 ലക്ഷം, ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം ഉള്ളത് ഇവിടെയാണ്; വില കേട്ട് ഞെട്ടരുത്
ഒരു കിലോ മാങ്ങയുടെ വില ഏകദേശം 3-4 ലക്ഷം രൂപ,സാധാരണക്കാരന് ചിന്തിക്കാൻ പോവുമാവാത്ത വിലയാണിത്.
ഒരു മാങ്ങ കഴിക്കാൻ തോന്നിയാൽ എത്ര രൂപ വരെ നിങ്ങൾ ആ മാമ്പഴത്തിന് ചിലവാക്കും. 50 അല്ലെങ്കിൽ 100, അതുമല്ലെങ്കിൽ 200 എന്തായാലും അതിലും കൂടുതൽ വരുന്ന തുക എന്തായാലും ആരും ഒരു കിലോ മാമ്പഴത്തിന് ചിലവാക്കാൻ സാധ്യതയില്ല. എന്നാൽ കിലോയ്ക്ക് ലക്ഷം രൂപ വരെ വരുന്ന മാമ്പഴം ലോകത്തിലുണ്ട്.
പറയാൻ പോകുന്നത് ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴത്തെ കുറിച്ചാണ് ഒരു കിലോ മാങ്ങയുടെ വില ഏകദേശം 3-4 ലക്ഷം രൂപയാണ്. സാധാരണക്കാരന് ചിന്തിക്കാൻ പോവുമാവാത്ത വിലയാണിത്. എന്തായാലും ഇതിൻറെ സ്ഥലം ഇന്ത്യയിലല്ല. ജപ്പാനിലാണ് വില കൂടിയ ആ മാമ്പഴമുള്ളത്.
Also Read: Viral Video: താറാവിനെ പോലെ നൃത്തം ചെയ്ത് യുവതികൾ, വൈറലായി വീഡിയോ
ജപ്പാനിലെ മിയാസാക്കി നഗരത്തിലാണ് ഇവ വളരുന്നത്. അതു കൊണ്ട് തന്നെ ഇവയുടെ പേരും മിയസാക്കി എന്നാണ് അറിയപ്പെടുന്നത്. ലോകത്തിൽ ഉടനീളം ഇവ വിൽക്കപ്പെടുന്നുണ്ട്. എല്ലാ വർഷവും ഇവിടെ ആദ്യമായി വളർത്തുന്ന മാമ്പഴങ്ങൾ ലേലം ചെയ്താണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് വിൽക്കുന്നത്. സൂര്യൻറെ മുട്ടകൾ എന്നും ജപ്പാനിൽ മിയസാക്കി മാമ്പഴങ്ങൾ അറിയപ്പെടുന്നു.
ALSO READ: Viral Video: ഫ്രീ റൈഡ്! നായയുടെ വാലിൽ തൂങ്ങി പോകുന്ന കുരങ്ങൻ
2017-ൽ നടത്തിയ ലേലത്തിൽ ഒരു ജോടി മാമ്പഴങ്ങൾ വിറ്റത് 3600 ഡോളറിനാണ് അതായത് ഏകദേശം രണ്ട് ലക്ഷത്തി 72 ആയിരം രൂപ. 350 ഗ്രാമാണ് ഓരോ മാങ്ങയുടെയും തൂക്കം. വെറും 700 ഗ്രാം മാങ്ങയുടെ വില 2.5 ലക്ഷം രൂപയിൽ കൂടുതലാകുമ്പോൾ ഒരു കിലോ വാങ്ങാൻ 3 ലക്ഷം രൂപയിലധികം ചെലവഴിക്കേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...