ബാല്‍ക്കണിയില്‍ നിന്ന് എടുത്തെറിയുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി; യുവാവിന് പിഴ ചുമത്തി കോടതി
അച്ഛന്‍ അമ്മയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ദമ്പതികളുടെ മകന്‍ കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു.
ദുബായ്: കുടുംബ വഴക്കിനിടെ ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് എറിയുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് പിഴയിട്ട് ദുബൈയി കോടതി. 3000 ദിർഹമാണ് കോടതി പിഴയീടാക്കിയത്. വിചാരണ കോടതി പുറപ്പെടുവിച്ച വിധി അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ചാണ് ഇയാൾ ഭാര്യയെ ഭീഷണിപ്പെടുത്തിയതെന്ന് കേസ് രേഖകളിൽ വ്യക്തമാക്കുന്നു.
ദേഷ്യം വന്നപ്പോള്‍ 'വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് എടുത്ത് താഴേക്ക് എറിയുമെന്ന്' ഭര്‍ത്താവ് പറഞ്ഞു. കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ഭീഷണിപ്പെടുത്തലെന്നും ആദ്യമായിട്ടല്ല ഇതെന്നും യുവതി ഹര്‍ജിയില്‍ ആരോപിച്ചു. അച്ഛന്‍ അമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് ദമ്പതികളുടെ മകന്‍ കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. ഭാര്യയെ മര്‍ദ്ദിക്കാനായി തന്റെ സുഹൃത്തിനെ പണം നല്‍കി കൊണ്ടുവരുമെന്നും യുവാവ് പറഞ്ഞതായി മകൻ പറഞ്ഞു.
Also Read: UAE: അനുവാദമില്ലാതെ ഫോട്ടോ പ്രദർശിപ്പിച്ച സ്റ്റുഡിയോ ഉടമക്കെതിരെ പരാതിയുമായി യുവതി
അതേസമയം വിചാരണയ്ക്കിടെ യുവാവ് ഭാര്യയുടെ ആരോപണങ്ങളെല്ലം നിഷേധിച്ചു. കുടുംബ കലഹത്തിന്റെ പേരില്‍ ഇത്തരം കുറ്റങ്ങള്‍ ചുമത്തുന്നത് ഹീനമാണെന്നും ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുമെന്ന് പറഞ്ഞിട്ടില്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. കേസ് വിശദമായി പരിശോധിച്ച ശേഷം ഇയാൾക്കെതിരെയുള്ള മറ്റ് ശിക്ഷകള്‍ ഒഴിവാക്കി 3000 ദിര്‍ഹം പിഴ ചുമത്തുകയായിരുന്നു. അപ്പീല്‍ കോടതിയും ഇത് ശരിവെച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...