Viral Photo: `എന്റെ കൊച്ചുമക്കൾക്ക് വേണ്ടിയാണ് ഇത്`, യുക്രൈൻ സൈന്യത്തിൽ ചേരുന്ന 80കാരന്റെ ചിത്രം വൈറലാകുന്നു
യുക്രൈനിലെ മുൻ പ്രഥമ വനിതയായ കാറ്റെറിന യുഷ്‌ചെങ്കോ ആണ് ഫോട്ടോ ട്വിറ്ററിൽ പങ്കിട്ടത്. ഫോട്ടോയിൽ, ഒരു വയോധികൻ തന്റെ ബാഗും പിടിച്ച് യുക്രേനിയൻ സൈനികരുടെ മുന്നിൽ നിൽക്കുന്നത് കാണാം.
യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുകയാണ്. വലിയ സൈന്യം ഉള്ള റഷ്യൻ പടയോട് പൊരുതി നിൽക്കാൻ യുക്രൈൻ രാജ്യത്തെ പൗരന്മാരെയും സൈന്യത്തിൽ ചേർക്കുകയാണ്. റഷ്യൻ അധിനിവേശത്തിനെതിരെ തങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാൻ പൗരന്മാരോട് മുന്നോട്ട് വരാൻ യുക്രൈൻ സർക്കാർ നേരത്തെ തന്നെ അഭ്യർത്ഥിച്ചിരുന്നു. ഇതേതുടർന്ന് നിരവധി സാധാരണജനങ്ങളാണ് സൈന്യത്തിൽ ചേരാനായി മുന്നോട്ട് വരുന്നത്. അത്തരത്തിൽ ഒരാൾ സൈന്യത്തിൽ ചേരുന്നതിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
യുക്രൈൻ സൈന്യത്തിൽ ചേരുന്ന ഒരു 80 വയസുകാരനാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. യുക്രൈനിലെ സാഹചര്യങ്ങൾക്കിടയുണ്ടായ നിരവധി വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് ഹൃദയസ്പർശിയായ ഒരു ചിത്രമാണ്. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും എല്ലാം ഈ ചിത്രം വൈറലാകുന്നുണ്ട്. യുദ്ധസമാനമായ സാഹചര്യത്തിൽ തന്റെ രാജ്യത്തെ പ്രതിരോധിക്കുന്ന സാധാരണക്കാരന്റെ ധൈര്യത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയ സംസാരിക്കുന്നത്.
യുക്രൈനിലെ മുൻ പ്രഥമ വനിതയായ കാറ്റെറിന യുഷ്‌ചെങ്കോ ആണ് ഫോട്ടോ ട്വിറ്ററിൽ പങ്കിട്ടത്. ഫോട്ടോയിൽ, ഒരു വയോധികൻ തന്റെ ബാഗും പിടിച്ച് യുക്രേനിയൻ സൈനികരുടെ മുന്നിൽ നിൽക്കുന്നത് കാണാം. “2 ടീ-ഷർട്ടുകൾ, ഒരു ജോടി അധിക പാന്റ്‌സ്, ഒരു ടൂത്ത് ബ്രഷ്, ഉച്ചഭക്ഷണത്തിനായി കുറച്ചു സാൻഡ്വിച്ചും. ഇതാണ് ആ മനുഷ്യന്റെ ബാഗിലുള്ളത്. യുഷ്‌ചെങ്കോ കുറിച്ചു. തന്റെ കൊച്ചുമക്കൾക്ക് വേണ്ടിയാണ് താൻ ഇത് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞതായും അവർ വ്യക്തമാക്കി. ആരോ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ആണ് യുഷ്‌ചെങ്കോ പങ്കുവച്ചിരിക്കുന്നത്.
യുക്രൈൻ മുൻ പ്രഥമ വനിത പങ്കിട്ട ഫോട്ടോ സോഷ്യൽ മീഡിയയിൽ ധാരാളം പ്രതികരണങ്ങൾ നേടി. നിരവധി ആളുകൾ യുദ്ധത്തിന്റെ ഹൃദയഭേദകമായ യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ചു. അതേസമയം റഷ്യയുമായുള്ള നിലവിലെ ഏറ്റുമുട്ടലിൽ യുക്രൈൻ വിജയിക്കുമെന്ന പ്രതീക്ഷയും സോഷ്യൽ മീഡിയ പങ്കുവച്ചു.
യ്യൂ...