Viral Video : നാഗറാണിക്ക് വേണ്ടി കൊത്ത് കൂടുന്ന രണ്ട് രാജവെമ്പാലകൾ; വീഡിയോ വൈറൽ
Viral Snake Fight Video : സ്മിത്‌സോണിയൻ ചാനൽ എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വീഡിയോ ഇതിനോടകം തന്നെ 1 മില്യണിലധികം ആളുകൾ കണ്ടുക്കഴിഞ്ഞു.
സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വീഡിയോകളുടെ കാലമാണ്. ആ കൂട്ടത്തിൽ തന്നെ മൃഗങ്ങളുടെ വീഡിയോകൾക്കും വിവാഹങ്ങളുടെ വീഡിയോകൾക്കുമാണ് കൂടുതൽ ആരാധകരുള്ളത്. മൃഗാനങ്ങളുടെ സ്വഭാവവും ജീവിതവും അറിയാനുള്ള ആഗ്രഹമാണ് മൃഗങ്ങളുടെ വീഡിയോകൾക്ക് ആരാധകരെ വർധിപ്പിക്കുന്നതെങ്കിൽ, സന്തോഷകരമായ നിമിഷങ്ങളാണ് വിവാഹ വീഡിയോകളോടുള്ള താത്പര്യത്തിന് കാരണം. വന്യമൃഗങ്ങളുടേയും, പാമ്പുകളുടെയും ഓക്കേ വിഡിയോകൾക്ക് ആരാധകർ ഏറെയാണ് താനും. വന്യ മൃഗങ്ങളുടെ ജീവിതം നേരിട്ട് കാണാനുള്ള ആഗ്രഹമാണ് ഇതിന് കാരണമായി കരുതുന്നത്. ഇപ്പോൾ രണ്ട് പാമ്പുകൾ കൊത്ത് കൂടുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
അപകടകാരികൾ ആയത് കൊണ്ടും എന്നാൽ ആരുടേയും പിടിച്ച് പറ്റുന്ന നാഗ സൗന്ദര്യം കൊണ്ടുമാണ് പാമ്പുകളുടെ വീഡിയോകളോടുള്ള ആളുകളുടെ താത്പര്യം വർധിക്കുന്നത്. 55 മുതൽ 60 ദിവസങ്ങൾ കൊണ്ടാണ് പാമ്പുകളുടെ മുട്ട വിരിയുന്നത്. 2 മുതൽ 4 വർഷങ്ങൾ കൊണ്ടാണ് പാമ്പുകൾ പൂർണവളർച്ചയെത്തുന്നത്. പാമ്പുകൾ വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെയാണ് പാമ്പുകൾ പടം പൊഴിക്കാറുണ്ട്. ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് പടം വളരാത്തതാണ് പാമ്പ് പടം പൊഴിക്കാനുള്ള കാരണം. പുതിയ പടം വരുമ്പോഴാണ് പാമ്പ് പഴയ പടം പൊഴിച്ച് കളയുന്നത്. പാമ്പുകൾ ഇണചേരുന്ന ദൃശ്യങ്ങൾ വളരെ അപൂർവമായി മാത്രമേ കാണാൻ സാധിക്കൂ. അതേസമയം ഒരു പെൺപാമ്പിന് വേണ്ടി രണ്ട് പാമ്പുകൾ കൊത്ത് കൂടുന്ന കാഴ്ച്ച അപൂർവ്വങ്ങളിൽ അപൂർവമാണ്.
ALSO READ: Man Attacks Python : പങ്കാളിയുമായുള്ള വഴക്കിനെ തുടർന്ന് പെരുമ്പാമ്പിന്റെ തല കടിച്ചു പറിച്ച് യുവാവ്
സ്മിത്‌സോണിയൻ ചാനൽ എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. രണ്ട് രാജവെമ്പാലകൾ ഒരു പെൺ രാജവെമ്പാലയ്ക്ക് വേണ്ടി കൊത്ത് കൂടുന്ന വീഡിയോയാണ് ഇതെന്നാണ് വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ പറഞ്ഞിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ 1 മില്യണിലധികം ആളുകൾ കണ്ടുക്കഴിഞ്ഞു. എന്നാൽ വീഡിയോയിൽ ആരാണ് ജയിക്കുന്നതെന്ന് കാണിക്കുന്നില്ല. രാജവെമ്പാലകൾ ഏകഭാര്യത്വമുള്ളവയാണ്, പുരുഷനാഗങ്ങൾക്ക് ഒരു പെണ്ണ് മാത്രമേ ഉള്ളൂ അതായത് പെൺ മൂർഖൻ മറ്റൊരു ആൺ പാമ്പുമായി ഇണ ചേർന്നാൽ ഇണ പെൺ പാമ്പിനെ കൊല്ലും എന്നാണ് ഒരാൾ കമ്മന്റിൽ പറഞ്ഞിരിക്കുന്നത്.