Viral video: കുറുമ്പ് അൽപം കൂടുന്നുണ്ട്; ആനക്കുട്ടിയുമായി കളിച്ച മനുഷ്യന് സംഭവിച്ചത് കണ്ടോ?
Trending Video: ഒരു ആനക്കുട്ടി ഒരു മനുഷ്യനെ സ്നേഹപൂർവ്വം ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോൾ, അയാൾ ആനക്കുട്ടിയുടെ ശരീരത്തിന് അടിയിൽ പെട്ടു പോകുകയാണ്.
വൈറൽ വീഡിയോ: ഭൂമിയിലെ അഥവാ കരയിലെ ഏറ്റവും വലിയ സസ്തനികളാണ് ആനകൾ. എന്നാൽ വളരെ സൗഹാർദ്ദമുള്ളവയും മനുഷ്യനോട് വളരെ ഇണങ്ങി ജീവിക്കുന്ന ജീവിയുമാണ് ആന. അതിലുപരിയായി, നമ്മളെപ്പോലെ, അവരും പല വിധത്തിലുള്ള കളികളിലും ഏർപ്പെടുകയും അവ ആസ്വദിക്കുകയും ചെയ്യും. ആനക്കുട്ടികളെ എല്ലാവർക്കും വളരെ ഇഷ്ടമായിരിക്കും. അവർ അവരുടെ തരത്തിലുള്ളവയിൽ ചെറിയ കുഞ്ഞുങ്ങളാണെങ്കിലും, അവ മനുഷ്യർക്ക് അത്ര ചെറുതോ ഭാരം കുറഞ്ഞതോ അല്ല. ഒരു ആനക്കുട്ടി ഒരു മനുഷ്യനെ സ്നേഹപൂർവ്വം ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോൾ, അയാൾ ആനക്കുട്ടിയുടെ അടിയിൽ പെട്ടു പോകുകയാണ്.
ഒരു മനുഷ്യൻ ആനയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു കുട്ടി ആന അവനോടൊപ്പം കളിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോ. 'നാച്വർ' എന്ന പേജാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. "സന്തോഷകരമായ സമയം, ഈ ആനയുമായി കളിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?" എന്ന തലക്കെട്ടോടെ പങ്കുവച്ച വീഡിയോയ്ക്ക് 215,000-ലധികം കാഴ്ചകക്കാരെയും 16,000 ലൈക്കുകളും ലഭിച്ചു.
ദൃശ്യങ്ങളിൽ ഒരു മനുഷ്യനും ആനക്കുട്ടിയും പരസ്പരം കെട്ടിമറിയുന്നത് കാണാൻ സാധിക്കും. കളിയുടെ ആവേശത്തിൽ ആനക്കുട്ടി ആ മനുഷ്യന് മുകളിലേക്ക് കയറുകയാണ്. എന്നാൽ, ആനക്കുട്ടിയുടെ ഭാരത്തിൽ, അയാൾക്ക് ശരീര വേദനയും തോന്നുന്നു. എന്നാൽ, ആനക്കുട്ടി അതീവ സന്തോഷത്താൽ വീണ്ടും അവന്റെ ശരീരത്തിലേക്ക് കയറുകയാണ്. ഒടുവിൽ അൽപനേരത്തെ പരിശ്രമത്തിന് ശേഷമാണ് അയാൾക്ക് സ്വതന്ത്രനായി ഇരിക്കാൻ സാധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...