ഏറ്റവും അപകടകാരികളായ വന്യമൃഗങ്ങളിൽ ഒന്നാണ് കരടികൾ. പലപ്പോഴും അക്രമാസക്തരാകാറുള്ള കരടികൾക്ക് മുന്നിൽ ചെന്ന് പെട്ടാൽ പിടിച്ചു നിൽക്കുക എന്നത് അത്ര എളുപ്പമാകില്ല. കരടിക്ക് മുന്നിൽ പെട്ടാൽ ഓടുക എന്നല്ലാതെ മറ്റൊന്നും പെട്ടെന്ന് നമ്മുടെ മനസിലേയ്ക്ക് വരാൻ വഴിയില്ല. അല്ലെങ്കിൽ പണ്ടത്തെ കഥകളിലേത് പോലെ ശ്വാസമടക്കി പിടിച്ച് മരിച്ചത് പോലെ കിടക്കണം. ഇത് രണ്ടുമല്ലാത്ത രീതിയിലുള്ള ഒരാളുടെ  പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡേവിഡ് ഒപ്പൻഹെയ്മർ എന്നയാളാണ് അപ്രതീക്ഷിതമായി കരടിക്ക് മുന്നിൽ പെട്ടത്. വാരാന്ത്യത്തിലെ ചില്ലാക്സിംഗ് ഇത്തരത്തിൽ കരടിയുമായി കണ്ണുടക്കുമെന്ന് വിചാരിച്ചില്ലെന്നാണ് വീഡിയോയ്ക്ക് ഒപ്പൻഹെയ്മർ നൽകിയിരിക്കുന്ന ക്യാപ്ഷൻ. വീട്ടുമുറ്റത്ത് ബെഡിൽ ചാരി കിടന്ന് മൊബൈൽ ഫോണിൽ സ്ക്രോൾ ചെയ്യുകയായിരുന്നു ഒപ്പൻഹെയ്മർ. ഈ സമയം അതുവഴി ഒരു കരടി വരുന്നത് വീഡിയോയിൽ കാണാം. അപ്രതീക്ഷിതമായി കരടിയെ കണ്ടതും ഞെട്ടിത്തരിച്ചിരിക്കുന്ന ഒപ്പൻഹെയ്മറുടെ റിയാക്ഷനാണ് വീഡിയോയുടെ ഹൈലൈറ്റ്. ഇതിന് പിന്നാലെ കരടി പേടിച്ച് ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം. 


ALSO READ: 'ഇഷ്ടപ്പെട്ടു..എടുക്കുന്നു': കരിമ്പ് കഴിക്കാൻ ട്രക്കുകൾ തടഞ്ഞ് ആന, വീഡിയോ വൈറൽ


ഏപ്രിൽ 12നാണ് ഒപ്പൻഹെയ്മർ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമൻറുകളുമായി എത്തിയിരിക്കുന്നത്. രണ്ട് പേരും പേടിച്ചിട്ടുണ്ടെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. എന്നാൽ, രണ്ടിൽ ആരാണ് കൂടുതൽ പേടിച്ചതെന്ന് പറയാൻ കഴിയില്ലെന്നാണ് മറ്റു ചിലർ അഭിപ്രായപ്പെട്ടത്. ഒപ്പൻഹെയ്മർ ഈ സാഹചര്യത്തെ കൈകാര്യം ചെയ്തത് മികച്ച രീതിയിലാണെന്ന് ചിലർ പറയുന്നു. അന്നത്തെ ദിവസം രാവിലെ കാപ്പി കുടിക്കേണ്ടി വന്നുകാണില്ലെന്ന രസകരമായ കമൻറുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്. 



 


വീട്ടിൽ എന്ത് തരം ക്യാമറയാണ് ഉപയോഗിച്ചതെന്നായിരുന്നു ചിലർക്ക് അറിയേണ്ടത്. റിംഗ് ഡോർബെൽ ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പകർത്തിയത് എന്ന് ഒപ്പൻഹെയ്മർ മറുപടി നൽകിയിട്ടുണ്ട്. വീഡിയോയിൽ കേൾക്കുന്ന ശബ്ദം പുറപ്പെടുവിച്ചത് കരടിയാണോ താങ്കളാണോ എന്ന ഒരു ഉപയോക്താവിൻറെ ചോദ്യത്തിന് തനിയ്ക്ക് ആ സമയം ശബ്ദമുണ്ടാക്കാൻ കഴിയുമായിരുന്നില്ലെന്നും തീർച്ചയായും ആ ശബ്ദം കരടിയുടേതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കരടിയെ കാണാനായി വരുന്നുണ്ടെന്നായി മറ്റു ചിലർ. അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ തീർച്ചയായും വരണമെന്നും മുൻ കൂട്ടി അറിയിക്കണമെന്നും ഒപ്പൻഹെയ്മർ പറഞ്ഞു. ഏതായാലും ഇതിനോടകം തന്നെ 21,000ത്തിലധികം ആളുകൾ വൈറൽ വീഡിയോ കണ്ടു കഴിഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.