Viral Video: ഭൂമി ശ്വസിക്കുന്നത് കണ്ടിട്ടുണ്ടോ? ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ
ഒരു മനുഷ്യൻ ശ്വസിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത് പോലെ ഭൂമിയുടെ പ്രതലം ഉയരുകയും പിന്നീട് താഴുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
മനുഷ്യരും മൃഗങ്ങളും ഉൾപ്പെടെ ലോകത്തിലെ ജീവികൾ ശ്വസിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഭൂമി ശ്വസിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ. പല അത്ഭുതങ്ങളും വീഡിയോ ആയി വരുമ്പോൾ മാത്രമാണ് നമ്മൾ കാണാറുള്ളത്. അപൂർവമായ ഒട്ടേറെ അത്ഭുതങ്ങളുള്ള ഈ ഭൂമിയിൽ ഇതും ഒരു അത്ഭുതമാണ്. കാനഡയിലെ ക്യൂബെക്കിൽ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്.
ഒരു മനുഷ്യൻ ശ്വസിക്കുമ്പോൾ ശരീരത്തിന് സംഭവിക്കുന്നത് പോലെ ഭൂമിയുടെ പ്രതലം ഉയരുകയും പിന്നീട് താഴുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഒരു നിമിഷം ഭൂമി ശ്വസിക്കുന്നതാണ് ഇത് എന്ന് നമുക്ക് തോന്നിപ്പോകും. ആദ്യമായി കാണുന്നവരെയെല്ലാം ഈ വീഡിയോ അത്ഭുദപ്പെടുത്തുന്നതാണ്. എന്നാൽ ഇതിന്റെ രഹസ്യം മറ്റൊന്നാണ്.
പ്രദേശത്ത് കാറ്റ് വീശിയടിക്കുമ്പോഴാണ് ഇത്തരത്തിലൊരു പ്രതിഭാസം നടക്കുന്നതെന്ന് ഗവേഷകർ നേരത്തെ കണ്ടെത്തിയിരുന്നു. പ്രദേശത്തെ മരങ്ങളുടെ വേരുകൾ പടർന്നു കിടക്കുകയാണ്. ശക്തമായി കാറ്റിൽ മരങ്ങൾ ആടുമ്പോൾ ഒപ്പം അതിന്റെ വേരും ചലിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമാകുന്നത്. ഇത് തുടർച്ചയായി സംഭവിക്കുമ്പോഴാണ് ഭൂമി ശ്വസിക്കുകയാണോ എന്ന് നമുക്ക് തോന്നിപ്പോകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...