കാട്ടിലെ രാജാവ് ആരാണെന്ന് ചോദിച്ചാൽ ആർക്കും സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും സിംഹമാണെന്ന്. അതിന്റെ ഗാംഭീരത്തോടെയുള്ള നിൽപ്പും നടത്തവും സിംഹം തന്നെയാണ് വനത്തിന്റെ സർവാധിപതിയെന്ന് പറഞ്ഞ് പോകും. എന്നാൽ എത്രനാൾ വേണമെങ്കിലും രാജാവിന്റെ ക്രൂരതകൾ പ്രജകൾ സഹിച്ചെന്ന് വരില്ല. ഒരു നാൾ സഹികെട്ടാൽ രാജാവാണെന്ന് പ്രജകൾ നോക്കില്ല. തൂക്കിയെടുത്ത് എറിഞ്ഞ് കളയും. അങ്ങനെ കാട്ടിലെ രാജാവിനെ ഒരാൾ തൂക്കിയെടുത്തെറിയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. മറ്റാരുമല്ല ഒരു സസ്യഭുക്കാണ്...!


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കാട്ടുപോത്ത് സിംഹത്തെ നിലനിർത്താതെ എയറിലിടുന്നതാണ് വീഡിയോ. ഒരു കൂട്ടം സിംഹത്തിന്റെ ഇടയിലേക്ക് ധൈര്യം പൂർവം ചെന്നാണ് കാട്ടുപോത്ത് തന്റെ പരാക്രമം കാട്ടുന്നത്. സിംഹങ്ങൾ എല്ലാം ചേർന്ന് മറ്റൊരു കാട്ടുപോത്തിനെ പിടിച്ച് വച്ചരിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും (അത്രയ്ക്കും വ്യക്തമല്ല). ഇതിന്റെ ദേഷ്യത്തിലായിരിക്കും കാട്ടുപോത്ത് സിംഹങ്ങളുടെ ഇടയിലേക്ക് ചെന്ന് ആക്രമണം നടത്തിയത്.


ALSO READ : Viral Video : ഇരയാണെന്ന് കരുതി സ്വന്തം വാലിൽ കടിച്ച് പെരുമ്പാമ്പ്; പിന്നീട് നടന്നത്… വീഡിയോ



ചെന്നയുടൻ തന്നെ ഒരു സിംഹത്തെ തന്റെ കൊമ്പുകൊണ്ട് കുത്തി ഉയർത്തി വായുവിൽ ഇട്ട് അമ്മാനമാടുകയാണ് കാട്ടുപോത്ത്. മറ്റ് സിംഹങ്ങൾ കാട്ടുപോത്തിന്റെ അടുക്കലേക്ക് അടുക്കാൻ ശ്രമിക്കുമ്പോഴും അതിന്റെ വഗ്രതയിൽ മറ്റുള്ളവർക്ക് സമീപിക്കാൻ പോലും സാധിക്കുന്നില്ല. അവസാനം എയിറിൽ നിൽക്കുന്ന സിംഹത്തെ താഴെ ഇട്ടിട്ട് കാട്ടുപോത്ത് ഓടി മാറയുകയാണ്. കാട്ടുപോത്തിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട പാടെ സിംഹം ജീവനും കൊണ്ട് ഓടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ കാണാം: 


വിക്കിയസ് വീഡിയോസ് (Vicious Videos) എന്ന ട്വിറ്റർ പേജാണ് വീഡോയ പങ്കുവച്ചരിക്കുന്നത്.  15 സക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. നാൽപതിനായിരത്തോളം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഇതാണ് പ്രതികാരം, പ്രതികാരം അത് വീട്ടാനുള്ളതാണ്, തുടങ്ങിയ കമന്റുകളാണ് നെറ്റിസണുകൾ വീഡിയോയ്ക്ക് താഴെയായി  രേഖപ്പെടുത്തിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.