സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വീഡിയോകളാണ്. ഇപ്പോൾ വീഡിയോകൾ കാണാനാണ് ആളുകൾ കൂടുതൽ സമയവും ചിലവഴിക്കുന്നത്.  അതിൽ വീട്ടിൽ വളർത്തുന്ന മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്‌പര്യം കൂടുതലാണ്. അവയുടെ വികൃതികളും, ക്യുട്ട്നെസ്സും ഒക്കെയാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യം വർധിപ്പിക്കുന്നത്. അത്പോലെ മൃഗങ്ങൾ എങ്ങനെ പെരുമാറുമെന്ന് അറിയാനുള്ള ആഗ്രഹവും ഇതിന് കാരണമാണ്. ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്. ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  ഇപ്പോൾ പൂച്ചകുട്ടികളെ പട്ടിയിൽ നിന്ന് രക്ഷിക്കാൻ പട്ടിയെ ആക്രമിക്കുന്ന ഒരു പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടികളും പൂച്ചകളും സാധാരണ ഗതിയിൽ ബദ്ധശത്രുക്കളാണ്. ഒരേ വീട്ടിൽ വളർത്തിയാലും രണ്ടും തമ്മിലുള്ള വഴക്കുകളും കുറയാറില്ല. പട്ടി പൂച്ചയെ സാധാരണയായി ഇരയായി കാണുന്നത് കൊണ്ടും അവയെ വേട്ടയാടാനുള്ള മനോഭാവം ഉള്ളത് കൊണ്ടുമാണ് ഇവ തമ്മിൽ പ്രശ്‍നങ്ങൾ ഉണ്ടാകുന്നതെന്നാണ് പൊതുവെയുള്ള അഭിപ്രയം. അതല്ല പൂച്ചകൾ പട്ടികളെ പ്രകോപിപ്പിക്കാറാണ് പതിവെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഈ വീഡിയോയിൽ തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഒട്ടും പേടിയില്ലാതെ പട്ടിയെ ആക്രമിക്കുന്ന ഒരു പൂച്ചയെയാണ് കാണാൻ കഴിയുന്നത്.


ALSO READ: Viral Video : പൂച്ചയെ പേടിച്ച് പരക്കം പാഞ്ഞ് പട്ടി; വീഡിയോ വൈറൽ



ഫിജൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോയിൽ രണ്ട് കുഞ്ഞ് പൂച്ച കുഞ്ഞുങ്ങളെ ഒരു പട്ടി ഉപദ്രവിക്കുകയാണ്. പട്ടിയുടെ ഉടമ കൂടെ തന്നെ ഉണ്ടെങ്കിലും പട്ടിയെ തടയാൻ ശ്രമിക്കുന്നില്ല. എന്നാൽ ഇത് കണ്ട് കൊണ്ട് ഒരു പൂച്ച ദൂരെനിന്ന് ഓടി വന്ന് പട്ടിയെ ആക്രമിക്കുകയാണ്. ആക്രമണത്തിൽ പേടിച്ച് പിന്നോട്ട് മാറുകയും ചെയ്യുന്നുണ്ട്.  വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. 7 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. 221300  പേരാണ് ഇതിനോടകം ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.