Viral Video: ഏ... ഇത് ഞാനാണോ; കണ്ണാടിയിൽ നോക്കിയ പൂച്ചയുടെ റിയാക്ഷൻ വൈറലാകുന്നു
പൂച്ച കണ്ണാടി നോക്കി അത്ഭുതപ്പെട്ട് നിൽക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്
പൂച്ചകളുടെ രസകരമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ മിക്കവാറും നമ്മൾ കാണാറുള്ളതാണ്. ഇവയിൽ പലതും വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇവയുടെ വീഡിയോകൾ മാത്രം പങ്കുവയ്ക്കുന്നതിനായി പല സോഷ്യൽ മീഡിയ പേജുകളും ഉണ്ട്. പൂച്ചകൾ കണ്ണാടി നോക്കി കാണിക്കുന്ന ചില എക്സ്പ്രഷൻസ് വളരെ രസകരമാണ്. അത്തരത്തിൽ Yog എന്ന പേരിലുള്ള ഒരു ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാകുകയാണ്.
പൂച്ച കണ്ണാടി നോക്കി അത്ഭുതപ്പെട്ട് നിൽക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. കുറച്ച് നേരം പൂച്ച കണ്ണാടിയിൽ നോക്കി അനങ്ങാതെ നിൽക്കുന്നത് കാണാം. പിന്നെ പതിയെ തിരിഞ്ഞ് ക്യാമറയിലേക്ക് ഒരു നോട്ടം. ഇത് കണ്ടാൽ ആരും ചിരിച്ച് പോകും. ഇത് ഞാൻ തന്നെയാണോ, ഞാൻ ഇങ്ങനെയാണോ എന്നൊക്കെയുള്ള ഭാവത്തിലാണ് പൂച്ചയുടെ നോട്ടം.
അൻപത്തിയാറായിരത്തിലധികം പേർ വീഡിയോ കണ്ട് കഴിഞ്ഞു. 16 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ നിരവധി പേർ ലൈക്കും കമന്റ്സും ചെയ്തിട്ടുണ്ട്.
Viral Video: ലെഫ്റ്റ് റൈറ്റ്... ലെഫ്റ്റ് റൈറ്റ്, ഇതാണോ ഈ ക്യാറ്റ് വാക്ക്? വൈറൽ വീഡിയോ
പൂച്ചകളുടെ രസകരമായി വീഡിയോ നിരവധിയാണ് സോഷ്യൽ മീഡിയയിൽ. പലതും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മറ്റ് മൃഗങ്ങളുമായുള്ള വഴക്കുകളും അവയുമായുള്ള സൗഹൃദങ്ങളും അങ്ങനെ ഒരുപാട് വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇവയുടെ വീഡിയോകൾ മാത്രം പങ്കുവയ്ക്കുന്നതിനായി പല സോഷ്യൽ മീഡിയ പേജുകളും ഉണ്ട്. അത്തരത്തിൽ Yog എന്ന പേരിലുള്ള ഒരു ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ വൈറലാകുകയാണ്.
ഒരു പൂച്ചയുടെ നടത്തമാണ് ഇതിൽ കാണാൻ കഴിയുക. പട്ടാളക്കാർ അല്ലെങ്കിൽ പോലീസുകാർ നടക്കും പോലെ ലെഫ്റ്റ് റൈറ്റ്, ലെഫ്റ്റ് റൈറ്റ് എന്ന രീതിയിൽ കാലെടുത്ത് വച്ച് ആണ് പൂച്ച നടന്ന് വരുന്നത്. ഇതാണ് ക്യാറ്റ് വാക്ക് എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. മോഡലിനെ പോലെ ക്യാറ്റ് വാക്ക് ചെയ്ത് വരുന്നു എന്നും കമന്റുണ്ട്. അത്തരത്തിൽ നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചു.
ഏതായാലും വളരെ രസകരമാണ് ഈ വീഡിയോ. ഒരു മില്യൺ ആളുകൾ ഈ വീഡിയോ ഇതുവരെ കണ്ട് കഴിഞ്ഞു. 75.3K ആളുകൾ ലൈക്ക് ചെയ്യുകയും 11.7k ആളുകൾ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...