പൂച്ചകളുടെ രസകരമായി വീഡിയോ നിരവധിയാണ് സോഷ്യൽ മീഡിയയിൽ. പലതും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മറ്റ് മൃ​ഗങ്ങളുമായുള്ള വഴക്കുകളും അവയുമായുള്ള സൗഹൃദങ്ങളും അങ്ങനെ ഒരുപാട് വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇവയുടെ വീഡിയോകൾ മാത്രം പങ്കുവയ്ക്കുന്നതിനായി പല സോഷ്യൽ മീഡിയ പേജുകളും ഉണ്ട്. അത്തരത്തിൽ Yog എന്ന പേരിലുള്ള ഒരു ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോ വൈറലാകുകയാണ്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പൂച്ചയുടെ നടത്തമാണ് ഇതിൽ കാണാൻ കഴിയുക. പട്ടാളക്കാർ അല്ലെങ്കിൽ പോലീസുകാർ നടക്കും പോലെ ലെഫ്റ്റ് റൈറ്റ്, ലെഫ്റ്റ് റൈറ്റ് എന്ന രീതിയിൽ കാലെടുത്ത് വച്ച് ആണ് പൂച്ച നടന്ന് വരുന്നത്. ഇതാണ് ക്യാറ്റ് വാക്ക് എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. മോഡലിനെ പോലെ ക്യാറ്റ് വാക്ക് ചെയ്ത് വരുന്നു എന്നും കമന്റുണ്ട്. അത്തരത്തിൽ നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചു. 


Also Read: Viral Video: 'ഇവിടെ മൊത്തം വെള്ളമാണല്ലോ, ഇനിയിപ്പോ എങ്ങനെ പോകും? ', വെള്ളത്തിൽ ചവിട്ടാതെ പാലം കടക്കുന്ന പൂച്ച


ഏതായാലും വളരെ രസകരമാണ് ഈ വീഡിയോ. ഒരു മില്യൺ ആളുകൾ ഈ വീഡിയോ ഇതുവരെ കണ്ട് കഴിഞ്ഞു. 75.3K ആളുകൾ ലൈക്ക് ചെയ്യുകയും 11.7k ആളുകൾ വീഡിയോ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.


Viral Video: 'സ്വസ്ഥമായി ഒന്നിരിക്കാൻ സമ്മതിക്കില്ല', കൗതുകമായി പാണ്ടയും കുഞ്ഞുങ്ങളും


ലോകത്തിലുള്ളതിൽ വച്ച് ചിലപ്പോൾ ഏറ്റവും ഓമനത്തം തോന്നുന്ന മൃ​ഗം പാണ്ടകൾ തന്നെയാവും. അതിനെ കാണുമ്പോഴേ ആ ക്യൂട്ട്നെസ് അതിലേക്ക് നമ്മളെ ആകർഷിക്കും. വെളുപ്പും കറുപ്പും നിറങ്ങളുള്ള പാണ്ടകൾ വെറുതെ നിന്നാൽ പോലും ഭയങ്കര ക്യൂട്ടാണ്. അപ്പോൾ പിന്നെ അതിന്റെ പ്രവർത്തികൾ എത്രത്തോളം ക്യൂട്ട് ആയിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. 


അമ്മ പാണ്ടയും കുഞ്ഞുങ്ങളും തമ്മിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താഴെയിരുന്ന് എന്തോ കഴിക്കുകയാണ് പാണ്ട. ഉടൻ തന്നെ പുറകിൽ നിന്നും ഒരു പാണ്ട കുഞ്ഞ് അമ്മയുടെ അടുത്തെത്തി അതിന്റെ തലയിൽ കടിച്ച് താഴേക്ക് വലിക്കുന്നു. പിന്നാലെ മറ്റേ കു‍ഞ്ഞും ഇവർക്കൊപ്പം ചേർന്നു. ഇരുവരും അമ്മയോടൊപ്പം കളിക്കുന്നതാണെങ്കിലും അമ്മയെ ശല്യം ചെയ്യുന്നതായി കാണുന്നവർക്ക് തോന്നിയേക്കും. എങ്കിലും വളരെ രസകരമാണ് ആ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ബോണ്ടിങ് ഇതിൽ നിന്നും കാണാം.


Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. 80.2k ആളുകളാണ് വീഡിയോ കണ്ടത്. 14 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ നിരവധി പേർ ലൈക്കും ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.