സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ആളുകൾ ഏറെ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. ദിനം പ്രതി നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. വിരസമായ ജീവിതത്തിൽ പലപ്പോഴും ടെൻഷനും ഉത്കണ്ഠയും ഒക്കെ മാറ്റാൻ ഇത്തരം വീഡിയോകൾ ആളുകളെ സഹായിക്കാറുണ്ട്. ഇത്തരത്തിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ഇൻസ്റ്റാഗ്രാം റീലുകളും, കോമഡി വീഡിയോകളും, വിവാഹത്തിന്റെ വീഡിയോകളും, മൃഗങ്ങളുടെ വിഡിയോകളു ഒക്കെ ഉൾപ്പെടാറുണ്ട്. ഇതിൽ തന്നെ പാമ്പുകളുടെയും മുതലകളുടെയും ഒക്കെ വീഡിയോകളോട് ആളുകൾക്ക് പ്രത്യേക താത്പര്യമാണ് ഉള്ളത്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഫ്രിക്ക, ഏഷ്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഏറ്റവും വലിയ ഉരഗങ്ങളാണ് മുതലകൾ. ലോകത്താകമാനം 13 തരാം മുതലകളാണ് ഉള്ളത്. ഓരോ തരം മുതലകൾക്കും വ്യത്യസ്ത വലിപ്പമാണ് ഉള്ളത്. മാംസഭുക്കുകളാണ് മുതലകൾ. സിംഹങ്ങളെയും കടുവകളെയും വരെ അവസരം കിട്ടിയാൽ ആക്രമിക്കുന്ന മുതലകൾ മനുഷ്യനെയും അപൂര്വമായെങ്കിലും ഭക്ഷിക്കാറുണ്ട് . സ്വയം ചൂട് ഉത്പാദിപ്പിക്കാൻ കഴിയാത്ത മൃഗങ്ങളാണ് മുതലകൾ. തണുപ്പ് കാലങ്ങളിൽ ഇവ എസ്റ്റിവേഷൻ എന്ന ഉറക്കത്തിന്റെ അവസ്ഥയിലേക്ക് പോകും. അപകടകാരിയായ മുതലകളെ ഒരാൾ വടി കൊണ്ട് അടിക്കുന്നതും, ബ്രഷ് കൊണ്ട് പല്ലു തേപ്പിക്കുന്നതും, കലിപ്പിക്കുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


ALSO READ: Viral Video : ചെരുപ്പ് കാണിച്ച് മുതലകളെ പേടിപ്പിച്ച് യുവതി; വീഡിയോ വൈറൽ



സാന്റലി ബ്രോ, സിആർ7 ഷിറ്റ്പോസ്റ്റിങ്ങ്  എന്നീ അക്കൗണ്ടുകളിൽ നിന്നായി ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വീഡിയോയിൽ ഒരാൾ വടി കൊണ്ട് മുതലകളെ അടിച്ച് വെള്ളത്തിൽ ഇറക്കുന്നതും കൈകൊണ്ട് അടുത്ത് നിന്ന് ആഹാരം ഇട്ട് കൊടുക്കുന്നതും ഒക്കെ  കാണാം. കൂടാതെ ഒരാൾ ടൂത്ത്ബ്രഷ് കൊണ്ട് ഒരു മുതലയുടെ പല്ല് തേപ്പിക്കുന്നതും വീഡിയോയിൽ കാണാം. 1.7 മില്യണിൽ അധികം ആളുകൾ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ