ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ പലപ്പോഴും നമ്മൾ ഒന്ന് ഭയക്കും. അതിൽ ഉപദ്രവകാരികളായ എന്തെങ്കിലും ഉണ്ടാകുമോ എന്ന ഭയം പലപ്പോഴും നമ്മെ ഇതിൽ നിന്നൊക്കെ പിന്നോട്ട് വലിക്കാറുണ്ട്. മുതല, നീർനായ തുടങ്ങിയവയൊക്കെ മനുഷ്യരെ ആക്രമിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങളും അതിന്റെ വീഡിയോകളുമൊക്കെ നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു മുതല ആക്രമിക്കാൻ വരുന്നതിന്റെ ദൃശ്യമാണ് വൈറലാകുന്നത്. എന്നാൽ ഇവിടെ മനുഷ്യരെയല്ല ഈ മുതല പിടികൂടാൻ ശ്രമിക്കുന്നത്. പറന്ന് നടക്കുന്ന ഒരു സാധനത്തെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതെ, വീഡിയോ പകർത്താൻ എത്തിയ ഒരു ഡ്രോണിനെയാണ് മുതല ആക്രമിക്കുന്നത്. വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ ഡ്രോണിനെ ചാടിപ്പിടിക്കാൻ ഒരുങ്ങുന്ന മുതലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കരയിലുള്ള മൃ​ഗങ്ങളെയൊക്കെ തക്കം പാർത്ത് പിടികൂടാൻ ശ്രമിക്കും പോലെ തന്നെയാണ് ഡ്രോണിനെയും പിടിക്കാൻ ശ്രമിക്കുന്നത്. ജലാശയത്തിന് മുകളിലൂടെ പറന്ന ഡ്രോണിനെ അൽപം നേരം നോക്കിയ ശേഷം ഉയർന്ന് ചാടി പിടിക്കാനൊരുങ്ങുന്ന മുതലയാണ് വീഡിയോയിൽ.



എന്നാൽ മുതല ചാടിപ്പിടിക്കാനൊരുങ്ങിയതും ഡ്രോൺ ഓപ്പറേറ്റ് ചെയ്തിരുന്നയാൾ അതിനെ വേ​ഗം മുകളിലേക്ക് ഉയർത്തിയത് കൊണ്ട് പെട്ടെന്നുള്ള ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് ഡ്രോൺ ഒഴിവായി. reach anupam എന്ന ട്വിറ്റർ ഹാൻഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ ഇത്തരത്തിൽ മൃ​ഗങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ ഷൂട്ട് ചെയ്യുന്നതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. 166.5k ആളുകൾ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. പതിനായിരത്തിനടുത്ത് ലൈക്കുകളും ലഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.