Viral Video: ശെടാ, ഇതിൽ കയറാൻ പറ്റുന്നില്ലല്ലോ! ഹാമക്കിൽ കയറാൻ ശ്രമിക്കുന്ന കരടി കുട്ടികൾ - വൈറൽ വീഡിയോ
ഒരു വലിയ ഹാമക്കും അതിൽ കയറാൻ ശ്രമിക്കുന്ന കരടി കുട്ടികളുമാണ് വീഡിയോയിൽ. ഹാമക്കിന് പിന്നിലായി അമ്മ കരടിയും ഇരിപ്പുണ്ട്.
വന്യമൃഗങ്ങളിൽ വളരെ അപകടകാരിയായ മൃഗം ആണ് കരടി. ആളുകളെ ഉപദ്രവിക്കുന്ന ഈ മൃഗത്ത് എല്ലാവർക്കും ഭയമാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ കണ്ടാൽ ഈ പേടി നമുക്ക് കുറച്ചൊക്കെ ഒന്ന് മാറും. കാരണം എത്രയൊക്കെ അപകടകാരിയാമെന്ന് പറഞ്ഞാലും ഓരോ മൃഗങ്ങൾക്കും അതിന്റേതായ ചില കുസൃതി നിറഞ്ഞ പ്രവർത്തികളുണ്ട്. അത്തരത്തിൽ രണ്ട് കരടി കുഞ്ഞുങ്ങളുടെ വളരെ ക്യൂട്ട് ആയ വൈറലാകുന്ന ഒരു വീഡിയോ കാണാം.
ഒരു വലിയ ഹാമക്കും അതിൽ കയറാൻ ശ്രമിക്കുന്ന കരടി കുട്ടികളുമാണ് വീഡിയോയിൽ. ഹാമക്കിന് പിന്നിലായി അമ്മ കരടിയും ഇരിപ്പുണ്ട്. ഹാമക്കിന്റെ ഇരുവശത്ത് നിന്നുമായി കരടി കുട്ടികൾ അതിൽ കയറാൻ വലിയ പരിശ്രമം നടത്തുകയാണ്. ആദ്യമൊന്നും ഇരുവർക്കും കയറാൻ സാധിച്ചില്ല. പിന്നീട് ഒരു കരടി കുട്ടി എങ്ങനെയോ വലിഞ്ഞ് അതിൽ കയറിയിരുന്നു. തൊട്ടുപിന്നാലെ മറ്റേ കരടിയും ഹാമക്കിൽ കയറി. എന്നാൽ പിന്നെ അവിടെ സംഭവിച്ചത് ശരിക്കും കാഴ്ചക്കാരെ ചിരിപ്പിക്കുന്നതാണ്.
രണ്ടാമത്തെ കരടി കുട്ടി ഹാമക്കിൽ കയറിയതും രണ്ട് കരടിക്കുട്ടികളും കൂടെ ഉരുണ്ട് ഹാമക്കിൽ നിന്ന് താഴെ വീഴുന്നത് വീഡിയോയിൽ കാണാം. ഇതിന് പുറമെ മൂന്നാമത് ഒരു കരടി കുട്ടി കൂടി ഇതിനടുത്തേക്ക് വരുന്നുണ്ടായിരുന്നു. മറ്റ് രണ്ട് പേരും ഹാമക്കിൽ നിന്ന് വീഴുന്നത് കണ്ടതും മൂന്നാമൻ പേടിച്ച് അമ്മക്കരടിയുടെ അടുത്തേക്ക് ഓടി മാറി. അമ്മക്കരടി അപ്പോഴും ഹാമക്കിന് അടുത്ത് തന്നെ ഇരിക്കുകയായിരുന്നു. Buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച ഈ വീഡിയോ നാല് മില്യൺ ആളുകളാണ് കണ്ടത്. 30,000ത്തിലധികം ആളുകൾ ലൈക്കും ചെയ്തിട്ടുണ്ട്. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.
Viral Video: അവർക്കും വിശക്കില്ലേ! മീനുകൾക്ക് ഭക്ഷണം നൽകുന്ന ചിംപാൻസി - വീഡിയോ
ഒരു ചിംപാൻസി മനുഷ്യനെപ്പോലെ പെരുമാറുന്ന ഒരു മനോഹരമായ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. Buitengebieden എന്ന ട്വിറ്റർ അഖ്കൗണ്ടിൽ പങ്കുവച്ച് വീഡിയോ ആണിത്. ഇത്തരത്തിൽ നിരവധി വീഡിയോകൾ ഈ ട്വിറ്റർ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്.
ഒരു പാർക്കിലെ കുളത്തിന് സമീപം ശാന്തമായി ഇരിക്കുന്ന ഒരു ചിംപാൻസിയെ വീഡിയോയിൽ കാണാം. അതിന്റെ അടുത്തായി ഒരു ചെറിയ പാത്രവുമുണ്ട്. അത് മറ്റൊന്നുമല്ല, ആ കുളത്തിലെ മീനുകൾക്ക് കൊടുക്കാനുള്ള തീറ്റയാണ്. പാത്രത്തിൽ നിന്ന് മീനിനുള്ള തീറ്റ ഒരു പിടി കയ്യിലെടുത്ത് കുളത്തിലേക്ക് ഇട്ട് കൊടുത്ത്. ഉടൻ തന്നെ മീനുകൾ ഇത് കഴിക്കാനായി എത്തുന്നത് വീഡിയോയിൽ കാണാൻ കഴിയും. ചിംപാൻസി ഇട്ട് കൊടുത്ത ഭക്ഷണം ഇവ കഴിച്ചു. തുടർന്ന് ചിംപാൻസി മീനുകൾക്ക് ഭക്ഷണം ഇട്ട് കൊടുത്ത് കൊണ്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...