Viral Video of Dog and Cat: സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ ഇപ്പോൾ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. രസകരമായ വീഡിയോകൾ കാണുമ്പോൾ എല്ലാവരും അത് ഷെയർ ചെയ്ത് ചെയ്ത് വൈറലായി മാറുന്നു. നമ്മളെ ചിരിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെടാറുണ്ട്. ഇത്തരം വീഡിയോകളോട് കാഴ്ചക്കാർക്ക് ഒരു പ്രത്യേക അടുപ്പമാണ്. കൊച്ചുകുട്ടികളുടെ രസകരമായ വീഡിയോകൾ, വളർത്ത് നായ്ക്കളുടെ വീഡിയോ അങ്ങനെ ഒത്തിരി വീഡിയോകൾ ഇന്റർനെറ്റിൽ കാണാം.


COMMERCIAL BREAK
SCROLL TO CONTINUE READING

വളർത്ത് മൃ​ഗങ്ങളുടെ വീഡിയോകൾ കാണാൻ ഒരു പ്രത്യേക രസമാണ്. അവ ആ വീട്ടിൽ കാണിക്കുന്ന കുസൃതികളും അവയുടെ പ്രവൃത്തികളും ഒക്കെ കാണാൻ കാഴ്ചക്കാർ ഏറെയാണ്. അത്തരത്തിൽ രണ്ട് വളർത്തുമൃ​ഗങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ ശ്രദ്ധ നേടുന്നത്. പട്ടിയും പൂച്ചയുമാണ് ഈ വീഡിയോയിലെ താരങ്ങൾ. മനുഷ്യർക്ക് മാത്രം വർക്കൗട്ട് ചെയ്താൽ മതിയോ. മൃ​ഗങ്ങൾക്കും വർക്കൗട്ട് വേണ്ടേ? അതെ വർക്കൗട്ട് ചെയ്യാൻ വേണ്ടിയുള്ള പൂച്ചയുടെയും പട്ടിയുടെയും അടിപിടിയാണ് വീഡിയോയിൽ.


Also Read: Viral Video: മാനിന്റെ പുറത്ത് സവാരി നടത്തി കുരങ്ങൻ, വീഡിയോ വൈറൽ


 


ഒരു വർക്കിം​ഗ് ട്രെഡ്മില്ലിൽ രണ്ടാളും കൂടി കയറിയിരിക്കുകയാണ്. നായ നൈസായിട്ട് ട്രഡ്മില്ലിൽ പിടിച്ച് നിൽക്കുന്നുണ്ട്. എന്നാൽ പൂച്ചയ്ക്ക് അത് സാധിക്കുന്നില്ല. ട്രെഡ്മില്ലിൽ കയറി നിന്നപ്പോഴേക്കും പൂച്ച തെന്നി താഴെയെത്തി. തിരിച്ച് കയറാൻ പല വഴികളും പൂച്ച നോക്കുന്നുണ്ട്. തിരിച്ച് കയറാനുള്ള ശ്രമമാണോ നായയെയും താഴെയിറക്കാനുള്ള അടവാണോ എന്നറിയില്ല പൂച്ച നായയുടെ കാലിൽ പിടിച്ച് വലിക്കുന്നുണ്ട്. പക്ഷേ തിരിച്ച് കയറാൻ സാധിക്കുന്നില്ല. പിന്നീട് എന്ത് സംഭവിച്ചുവെന്ന് നിങ്ങൾ വീഡിയോയിൽ തന്നെ കാണൂ...



രണ്ടുപേരും തമ്മിൽ മത്സരം നടത്തുന്ന പോലെയാണ് വീഡിയോ കണ്ടാൽ തോന്നുക. ഓട്ടത്തിൽ ആര് ഫസ്റ്റ് എത്തും എന്ന തരത്തിൽ ഒരു മത്സരബുദ്ധിയോടെയാണ് രണ്ടാളും ട്രെഡ്മില്ലിൽ ചെയ്യുന്നതെന്ന് തോന്നുന്നു. ഏതായാലും വീഡിയോ ഇന്റർനെറ്റിൽ വൈറലാണ്. Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളർത്തുമൃ​ഗങ്ങളുടെ മാത്രം വീഡിയോകൾ പങ്കുവെയ്ക്കുന്ന അക്കൗണ്ടാണിത്. മൂന്ന് മില്യൺ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ 130.8k ആളുകൾ ലൈക്കും 17.3k റീട്വിറ്റും ചെയ്തിട്ടുണ്ട്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.