‘ഗതികെട്ടാല്‍ പുലി പുല്ലും തിന്നും’ എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ? മനുഷ്യനായാലും മൃ​ഗങ്ങളായാലും മറ്റെന്ത് ജീവജാലങ്ങളായാലും ശരി മിക്ക കാര്യങ്ങളിലും ഇതായിരിക്കും അവസ്ഥ. ഒരു രക്ഷയും ഇല്ലെന്ന അവസ്ഥ വന്നാല്‍ പിന്നെ ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുകയല്ലേ നിവർത്തിയൂള്ളൂ... അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ കാണാൻ കഴിയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് നായകളുടെ വീഡിയോ ആണ് വൈറലാകുന്നത്. മറ്റൊന്നും കഴിക്കാൻ ഇല്ലാതെ വരുമ്പോൾ കിട്ടയത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തല്ലേ പറ്റൂ. പുല്ല് തിന്നുന്ന നായ്ക്കളെയാണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്. ഞങ്ങൾ സസ്യഭുക്കുകളാണ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിട്ടുളളത്. ചൈനയിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് വ്യക്തമാകുന്നത്. Sharing Travel @MyChinaTrip എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ കാഴ്ചക്കാരിൽ കൗതുകം നിറയ്ക്കുന്നതാണ്. 



Also Read: Viral Video: പട്ടി ചന്തയിൽ.. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന വീഡിയോ വൈറൽ!


ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധിപ്പേർ കണ്ടുകഴിഞ്ഞു. 22.7k ആളുകളാണ് വീഡിയോ കണ്ടത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ മൃ​ഗങ്ങളുടെ വീഡിയോ നിരവധി വരാറുണ്ട്. രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകൾ വളരെ വേ​ഗത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുള്ളത്. 


Viral Video: പറ്റിക്കാൻ നോക്കുന്നോ, ധൈര്യമുണ്ടേൽ ഒന്ന് കൂടി ചെയ്ത് നോക്ക്; കലിപ്പ് മോഡിൽ നായ


മൃ​ഗങ്ങളുടെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആളുകൾ ഏറ്റവും കൂടുതൽ കാണുന്നതും മൃ​ഗങ്ങളുടെ രസകരമായ വീഡിയോകളാണ്. പ്രത്യേകിച്ച് നായ, പൂച്ച, പാണ്ട, കുരങ്ങ് തുടങ്ങിയവയുടെ വീഡിയോകൾ വളരെ കൗതുകം നിറഞ്ഞവയാണ്. വീട്ടിൽ വളർത്തുന്ന നായകൾ പൊതുവെ അതിന്റെ ഉടമയോട് വളരെ വിശ്വാസ്യതയും സ്നേഹവുമുള്ളവരായിരിക്കും. ഉടമ പറയുന്നതൊക്കെ ഇവ അനുസരിക്കും. മനുഷ്യരും അവയെ സ്വന്തം കുടുംബത്തിലെ അം​ഗത്തെ പോലെ തന്നെയാകും കാണുക.


എന്നാൽ തന്നെ പറ്റിക്കാൻ ശ്രമിച്ചാൽ പിന്നെ എന്ത് ചെയ്യും. തന്നെ പറ്റിക്കാൻ നോക്കിയ ആളോട് നായ പ്രതികരിച്ചതാണ് ഇവിടെ വൈറലാകുന്നത്. ഒരു ടേബിളിൽ നിന്ന് എന്തോ എടുക്കുന്നത് പോലെ കാണിച്ച് നായയുടെ വായിൽ വച്ച് കൊടുക്കുകയാണ് ഒരാൾ. അയാളുടെ കൈ വന്നപ്പോഴേക്കും നായ വായ തുറന്നു. പക്ഷേ അയാളുടെ കയ്യിലോ ആ ടേബിളിലോ നായയ്ക്ക് കഴിക്കാനുള്ളതൊന്നുമില്ലായിരുന്നു. പിന്നെയും ഒരിക്കൽ കൂടി ആ മനുഷ്യൻ അങ്ങനെ ചെയ്തു. അപ്പോഴും നായ എന്തോ കഴിക്കാൻ കിട്ടുമെന്ന പ്രതീക്ഷയിൽ വായ തുറന്നു. വീണ്ടും അയാൾ ആ നായയെ പറ്റിച്ചു.


എന്നാൽ മൂന്നാമത്തെ തവണ അയാൾ ഇതുപോലെ തന്നെ ചെയ്തപ്പോൾ നായയ്ക്ക് കാര്യം പിടികിട്ടി. അയാൾ കൈ അടുത്തേക്ക് കൊണ്ടുചെന്നിട്ടും നായ വായ തുറന്നില്ല. പകരം അൽപം ദേഷ്യ ഭാവത്തിൽ നിൽക്കുന്നതിലാണ് വീഡിയോ അവസാനിക്കുന്നത്. ഇനിയും എന്നെ പറ്റിക്കാൻ നോക്കണ്ട എന്ന ഭാവമായിരുന്നു നായയുടെ മുഖത്ത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.