മൃഗങ്ങളുടെ വീഡിയോകളും ഫോട്ടോകളും ഒക്കെ കാണാൻ ആളുകൾക്ക് വളരെയിഷ്ടമാണ്. ഇത്തരം വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.  മൃ​ഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും എല്ലാം വിഡിയോകൾക്ക് ആരാധകർ ഏറെയാണ്. മൃഗങ്ങളുടെ ലോകത്തെ കുറിച്ച് അധികമൊന്നും അറിയാത്തതാണ് ഇത്തരം വീഡിയോകളോട് താത്പര്യം വർധിക്കാനുള്ള ഏറ്റവും വലിയ കാരണം. പല മൃഗങ്ങളോടും അവയുടെ കുട്ടികളോടും ഒക്കെ ആളുകൾക്ക് വാത്സല്യം തോന്നാറുണ്ട്. കൂടാതെ വിഡിയോകൾ കാണുമ്പോൾ മൃഗങ്ങളോട് സ്നേഹം തോന്നുന്നവരും ഉണ്ട്.  സാമൂഹിക മാധ്യമങ്ങളിൽ  കാണുന്ന ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  ഈ വീഡിയോ ആളുകളെ അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമാണ് ചെയ്യുന്നത്. മഴയത്ത് സന്തോഷത്തോടെ ഒരു ആൺ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആനകൾക്ക് വെള്ളത്തിലും ചെളിയിലും ഒക്കെ കളിക്കാൻ വളരെയിഷ്ടമാണ്. ആനകൾക്ക് കൂടുതൽ ഉഷ്ണം തോന്നുന്ന പ്രകൃതമായത് കൊണ്ട് തന്നെ ആനകൾക്ക് മഴയോടും, വെള്ളത്തോടും ഒകെ ഐറ്റം വളരെ കൂടുതലാണ്. മഴ വന്നാൽ ചെളിയിൽ കളിക്കാനും പുഴയിൽ നീന്താനും ഒക്കെയാണ് ഇഷ്ട്ടം. കൂടാതെ മഴ പെയ്യുന്നതിന് മുമ്പ് ആനകൾക്ക് അറിയാൻ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. മഴ ആനകൾക്ക് വളരെയിഷ്ടമാണെന്നും അല്ലെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മഴ ആനകളെ വളരെയേറെ സന്തോഷവാന്മാർ ആകാറുണ്ടെന്നാണ് മിക്കവാറും വിദഗ്ദ്ധന്മാരും അഭിപ്രയപെടുന്നത്. 


ALSO READ: Viral Video : മാൻകുഞ്ഞിനെ താലോലിച്ചും, ഒപ്പം കളിച്ചും പുള്ളിപ്പുലി; വീഡിയോ വൈറൽ



 എലെഫന്റ്റ് എയിഡ് ഇന്റർനാഷണൽ എന്ന പേജിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. വീഡിയോയിൽ ഒരു വെള്ളക്കെട്ടിനടുത്ത് ഒരു ആന കിടക്കുന്നത് കാണാം. ഒപ്പം ശക്തമായി തന്നെ മഴയും പെയ്യുന്നുണ്ട്. പയ്യെ എഴുന്നേൽക്കുന്ന ആന പിന്നെ സന്തോഷം കൊണ്ട് ഡാൻസിന്റെ ചുവടുകൾ വെക്കുകയാണ്. ഒപ്പം വെള്ളക്കെട്ടിലെ വെള്ളം തെറിപ്പിച്ചും ചെളിയിൽ കിടന്ന് ഉരുണ്ടും ആന കളിക്കുന്നും ഉണ്ട്.  ആന വളരെയധികം സന്തോഷവാനാണെന്നാണ്  വിഡിയോയിൽ നിന്ന് മനസിലാകുന്നത്. ഇതിനോടകം 3 ലക്ഷത്തോളം പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. ഒപ്പം 15000 ത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ