സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വീഡിയോകളാണ്. ഉത്കണ്ഠയും വിരസതയും നിറഞ്ഞ ജീവിതത്തിൽ പലപ്പോഴും ഇത്തരം വീഡിയോകൾ വളരെ വലിയൊരു ആശ്വാസമാണ്. ഇത്തരത്തിൽ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ ഇൻസ്റ്റാഗ്രാം റീലുകളും, മൃഗങ്ങളുടെ വീഡിയോകളും വിവാഹത്തിന്റെ വീഡിയോകളും ഒക്കെ ഉൾപ്പെടാറുണ്ട്. വിവാഹ വേദികളിലെ സന്തോഷവും കുസൃതികളും ഡാൻസും ഒക്കെയാണ് വിവാഹ വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം. അതേസമയം മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള താത്പര്യമാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യം വർധിപ്പിക്കുന്നത്. ഇപ്പോൾ മഴയത്ത് കളിക്കുന്ന ഒരു ആനക്കൂട്ടത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവികളാണ് ആനകൾ. ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്നതാണ് തുമ്പിക്കൈ. ഉളിപ്പല്ല് കൊമ്പുകളായും രൂപാന്തരപ്പെട്ടിരിക്കുന്നു. 282 അസ്ഥികളാണ് ഇവയുടെ ശരീരത്തിലുള്ളത്. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലവും ആനകളുടേതാണ്. 630 ദിവസംവരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസംമുതൽ ഇരുപത്തിരണ്ട് മാസംവരെ.  ഒരു വശത്തെ കാലുകൾ ഒരേസമയം മുമ്പോട്ടവെച്ചുനടക്കാനുള്ള പ്രത്യേകത മറ്റ് ജീവികളിൽനിന്ന് ഇവയെ വ്യത്യസ്ഥമാക്കുന്നു. ആനകളുടെ മുൻകാലുകളെ നടയെന്നും പിൻകാലുകളെ അമരം എന്നുമാണ് അറിയപ്പെടുക. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർവരെ വെള്ളവും അകത്താക്കാറുണ്ട്. കണ്ണുകൾക്കു താഴെയായി കാണപ്പെടുന്ന മദഗ്രന്ഥി വീർത്തുവരുമ്പോഴാണ് ഇവയ്ക്ക് മദമിളകുക. നാല് മണിക്കൂർവരെ ഇവ വിശ്രമത്തിനായി ചെലവഴിക്കുന്നു. മഴ ആനകൾക്ക് ഏറെ ഇഷ്ടമുള്ള സമയമാണ്.


ALSO READ: Viral Video: പൂച്ചയുടെ മുൻപിൽ പെട്ട കടുവയുടെ അവസ്ഥ കണ്ടോ; വീഡിയോ വൈറൽ



എലെഫന്റ്റ് ന്യൂസ് എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഒരു ആനക്കൂട്ടത്തിന്റെ വീഡിയോയാണ് ഇത്. കൂട്ടത്തിൽ രണ്ട് ആനക്കുട്ടികളും വലിയ ആനകളും ഉണ്ട്. മഴയത്ത് ചെളിയിൽ ഇറങ്ങി ഓടികളിക്കുകയാണ് ആനക്കൂട്ടം. കോടതി മഴയെത്തിയത്തിന്റെ സന്തോഷവും ശബ്ദമുണ്ടാക്കി അവർ പ്രകടിപ്പിക്കുന്നുണ്ട്. ഈ വീഡിയോ കാണുന്നവർക്ക് തന്നെ സന്തോഷം തോന്നിയിരിക്കുകയാണ്. ഇതിനോടകം തന്നെ ഒരു ലക്ഷത്തോളം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.