ആനകളുടെ കളിയും കുസൃതികളുമൊക്കെ ആസ്വദിക്കാത്ത ആരുമില്ല. ഇത്തരം വീഡിയോകൾ കാണാൻ തന്നെ സോഷ്യൽ മീഡിയയിൽ സ്ഥിരമായി പരതുന്നവരുണ്ട്. ആന പ്രേമികൾ എന്നതിൽ ഉപരി ഇവയുടെ കുട്ടിത്വവും സ്നേഹവും ആസ്വദിക്കുക എന്നത് കൂടിയുണ്ട് ഇത്തരം വീഡിയോകളിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

വേലിക്കമ്പിക്ക് അപ്പുറത്ത് നിന്ന് ഡ്രംസ് കൊട്ടുന്ന ആനയുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. വിദേശത്തെ ഏതോ ആനിമൽ പാർക്കിൽ നിന്നുള്ളതാണ് വീഡിയോ എന്ന് വ്യക്തമാണ്. കമ്പികൾക്ക് ഇപ്പുറത്ത് നിൽക്കുന്നയാൾ ആദ്യം ഡ്രംസ് പതിയെ കൊട്ടുകയും ഇടയ്ക്ക് നിർത്തുകയും ചെയ്യുന്നു. അധികം താമസിക്കാതെ ആനയും പതിയെ തുമ്പിക്കൈ നീട്ടി ഡ്രംസിൽ കൊട്ടി തുടങ്ങുന്നത് വീഡോയിയിൽ കാണാം.


Also Read: കിടാവിനെ വേട്ടയാടാൻ വന്ന സിംഹത്തെ കണ്ടം വഴി ഓടിച്ച് പോത്ത്..! വീഡിയോ വൈറൽ



ഇടയ്ക്കിടെ സനേഹപൂർവ്വം ഒരു ശബ്ദവും ആന പുറപ്പെടുവിക്കുന്നുണ്ട്. അധികം താമസിക്കാതെ വീഡിയോ വൈറലായി. ഇൻസ്റ്റഗ്രാമിൽ സൂര്യപുത്രൻ കർണ്ണൻ എന്ന പേജാണ് വീഡിയോ പങ്ക് വെച്ചത്. കുറഞ്ഞ സമയത്തിൽ നിരവധി പേരാണ് വീഡിയോ കണ്ടത്. ആ സ്നേഹബന്ധം മതി ആശാനെ ഇനി ഞാൻ കൊട്ടിക്കോളാം,  ആനടെ ആ സംസാരം എന്തൊരു സ്നേഹം ആണല്ലേ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.