സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. പ്രത്യേകിച്ചും മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യം കൂടുതലാണ്. അതിനോടൊപ്പം തന്നെ ഇൻസ്റ്റാഗ്രാം റീലുകളും. ഷോർട്ട് വീഡിയോകളും, വിവാഹങ്ങളുടെ വീഡിയോകളും ഒക്കെ ശ്രദ്ധ നേടാറുണ്ട്.  ചിലർക്ക് വളർത്തുമൃഗങ്ങളുടെ വീഡിയോകളോടാണ് താത്പര്യം കൂടുതലെങ്കിൽ, ചിലർക്ക് കൂടുതൽ ഇഷ്ട്ടം വന്യ മൃഗങ്ങളുടെ വീഡിയോകളോടാകും. അത് പോലെ തന്നെ ആനകളുടെ വിഡിയോകൾ ഇഷ്ടപ്പെടുന്നവരുടെ എണ്ണവും കുറവല്ല.  പട്ടികളുടെയും പൂച്ചകളുടെയും കളികളും വികൃതികളും ഒക്കെയാണ് ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നതെങ്കിൽ, വന്യ ജീവികളെ കുറിച്ച് കൂടുതൽ അറിയാത്തതും, അവർ എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുമാണ് വന്യമൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യം വർധിക്കാൻ കാരണം. സാമൂഹിക മാധ്യമങ്ങളിൽ  കാണുന്ന ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. ഇപ്പോൾ ഒരു ആനകൂട്ടം ഒരു യുവതിയെ തുമ്പികൈയിൽ പൊക്കിയെടുക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ആളുകൾക്ക് ഏറെ ഇഷ്ടമുള്ള മൃഗങ്ങളാണ് ആനകൾ. ഒരേസമയം ആളുകൾക്ക് ആനകളോട് പേടിയും സ്നേഹവും തോന്നാറുണ്ട്. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ മൃഗങ്ങളായ ആനകളോട് ആളുകൾക്ക് എപ്പോഴും ഒരു കൗതുകമാണ്. കാട്ടാനകൾ കൂട്ടത്തോടെയാണ് വിഹരിക്കുക. മുപ്പതുവരെ ആനകൾ ഈ കൂട്ടത്തിലുണ്ടാകും. ഒറ്റയ്ക്ക് നടക്കുന്ന ആനകളെ ഒറ്റയാൻ എന്നറിയപ്പെടുന്നു. മറ്റ് ആനകളെക്കാൾ ആക്രമണകാരികളാണ് ഇവ. മണിക്കൂറിൽ നാല്പത് കിലോമീറ്റർവരെ വേഗത്തിൽ ആനകൾക്ക് ഓടാൻ കഴിയും. ശരാശരി എഴുപതുവർഷംവരെയാണ് ആനകളുടെ ജീവിതകാലം. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർവരെ വെള്ളവും അകത്താക്കാറുണ്ട്. കണ്ണുകൾക്കു താഴെയായി കാണപ്പെടുന്ന മദഗ്രന്ഥി വീർത്തുവരുമ്പോഴാണ് ഇവയ്ക്ക് മദമിളകുക. നാല് മണിക്കൂർവരെ ഇവ വിശ്രമത്തിനായി ചെലവഴിക്കുന്നു.


ALSO READ: Viral Video : രാജവെമ്പാലയെ ആക്രമിച്ച് അണ്ണാൻ; പിന്നെ സംഭവിച്ചത്, വീഡിയോ വൈറൽ



എലിഫന്റ് ന്യൂസ് എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. ഒരു എലെഫന്റ്റ് നേച്ചർ പാർക്കിൽ നിന്നുള്ള വീഡിയോയാണ് ഇത്. ഇവിടത്തെ മുതിർന്ന ആനകളായ ഫാ മൈ, തോങ് ഏ എന്നീ ആനകളുടെ വീഡിയോയാണ് ഇത്. വീഡിയോയോയിൽ തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഒരു യുവതിയെ തന്റെ തുമ്പികൈയിൽ തൂക്കിയെടുക്കുകയാണ് ആന. കൂടാതെ ഉമ്മവെച്ചും  ആനകൾ സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്. ഇതിനോടകം തന്നെ 2 ലക്ഷത്തിലധികം പേർ ഈ വീഡിയോ കഴിഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.