സോഷ്യൽ മീഡിയയിൽ അടുത്തിടെയായി ആനകളുടെ വീഡിയോ വൈറലായി മാറുന്ന രീതിയാണ് കാണുന്നത്. കുട്ടിയാനകളുടെ വികൃതികളും ആന ഡാൻസ് കളിക്കുന്നതും തുടങ്ങി നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്നാണ് ഇത്തരം വീഡിയോകൾ വൈറലാകുന്നത്. വനത്തിൽ കാട്ടാനാകൾ കൂട്ടം കൂടി നടക്കുന്നതും അവയുടെ ചെയ്യുന്ന ഓരോ പ്രവൃത്തികളും പല വീഡിയോകളിലൂടെയും നമ്മൾ കാണാറുള്ളതാണ്. കൂട്ടിയാനകളെ ആക്രമിക്കാൻ വരുന്ന മൃ​ഗങ്ങളെ കാട്ടാനകൾ ആക്രമിക്കുന്നതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരവധിയാണ്. അത്തരത്തിൽ ആനകളുടെ പൊരിഞ്ഞ അടിയാണ് വൈറലാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇവിടെ മറ്റ് മൃ​ഗങ്ങളോടല്ല ആനകളുടെ അടി. രണ്ട് കാട്ടാനകൾ തമ്മിലുള്ള മല്ലയുദ്ധമാണ് കാഴ്ചക്കാരെ മുഴുവൻ ഞെട്ടിച്ചത്. കുറ്റിക്കാട്ടിനിടയിൽ നിന്ന് രണ്ട് ആനകളും അടികൂടി പുറത്തേക്ക് വരുന്നതിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ആനകളുടെ പൊരിഞ്ഞ അടി കണ്ട് വീഡിയോ ചിത്രീകരിച്ചവർ ശരിക്കും ഞെട്ടി. രണ്ട് ആനകളും കൊമ്പ് കോർക്കുന്നത് കാണുമ്പോൾ തന്നെ ഭയന്ന് പോകും. ആദ്യം അടിയുണ്ടാക്കിയ ശേഷം പുറകിലേക്ക് മാറി നിൽക്കുകയാണ് രണ്ട് കാട്ടാനകളും. നേർക്കുനേർ വന്നെങ്കിലും അത് അടിയിലേക്ക് എത്തിയില്ല. പിന്നീട് ആനകൾ രണ്ട് വഴിക്ക് നടന്ന് നീങ്ങുന്നതും വീഡിയോയിൽ കാണാം. 



Also Read: Viral Video : ആനകളുടെ കിടിലം ഗ്രൂപ്പ് ഡാൻസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


 


The Girl Who Loves Animals എന്ന യൂട്യൂബ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒമ്പത് ലക്ഷത്തിന് അടുത്ത് ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി പേർ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.