വൈറൽ വീഡിയോ: മൃ​ഗങ്ങളുടെ വീഡിയോകൾ വളരെ രസകരമാണ്. കാടിന്റെയും വന്യജീവികളുടെയും രസകരമായതും പേടിപ്പെടുത്തുന്നതുമായ വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. മൃ​ഗങ്ങൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെയുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. മൃ​ഗങ്ങളുടെ രസകരമായ വീഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. വൈറലാകുന്ന വീഡിയോകളിൽ ആനകളുടെ വീഡിയോകളുമുണ്ടാകാറുണ്ട്. ആനകൾ അവരുടെ ഒത്തൊരുമയും സ്നേഹവും പ്രകടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്ത്. വെള്ളം കുടിയ്ക്കുന്നതിനിടെ കുളത്തിൽ വീണ കുട്ടിയാനയെ ആനക്കൂട്ടം രക്ഷിക്കുന്ന ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗബ്രിയേൽ കോർണോ എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയാണിത്. ദക്ഷിണ കൊറിയയിലെ സിയോൾ മൃഗശാലയിൽ നിന്നുള്ള വീഡിയോയാണിത്. 326.4K ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.19.3K ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ആനക്കുട്ടിയും അമ്മയും കുളത്തിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ പെട്ടെന്ന് കുട്ടിയാന വെള്ളത്തിൽ വീഴുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. അമ്മ ആന പരിഭ്രാന്തിയോടെ വെള്ളത്തിൽ നിന്ന് ആനക്കുട്ടിയെ കരയ്ക്ക് കയറ്റാൻ ശ്രമിക്കുന്നുണ്ട്. ഇത് കണ്ട് അടുത്തുണ്ടായിരുന്ന മറ്റൊരു ആന സഹായത്തിനായി എത്തുന്നതും വീഡിയോയിൽ കാണാം.



 


Also Read: Viral Video: ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിക്കുന്ന അമ്മയാന..!! വീഡിയോ വൈറല്‍


 


വെള്ളത്തിന് മുകളിലായി തുമ്പിക്കൈ നിർത്താൻ ആനക്കുട്ടി പാടുപെടുന്നതാണ് വീഡിയോയിലുള്ളത്. പിന്നെ അമ്മയാന ഒന്നു നോക്കിയില്ല. വേ​ഗം വെള്ളത്തിലേക്ക് ഇറങ്ങി. തുടർന്ന് കുളത്തിന്റ ആഴം കുറഞ്ഞ ഭാ​ഗത്തേക്ക് ആനക്കുട്ടിയെ എത്തിക്കുകയും അതിനെ രക്ഷപ്പെടുത്തുകയും ചെയ്തു. സഹജീവി സ്നേഹമുള്ളവയാണ് ആനകൾ എന്നത് ഈ ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.