സാമൂഹിക മാധ്യമങ്ങളിൽ വൈറൽ വീഡിയോ ഒരുപാട് ആരാധകരുണ്ട്. ഇതിൽ മൃഗങ്ങളുടെ വിഡിയോകളും വിവാഹ വീഡിയോകളും സുഹൃത്തുക്കൾ തമ്മിലുള്ള കുസൃതികളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. ഇത്തരം വീഡിയോകൾ പലരെയും വിഷമങ്ങൾ മറക്കാനും, ജോലി സ്ഥലത്തെയും ജീവിതത്തിലെയും ടെൻഷനും സ്‌ട്രെസും കുറയ്ക്കാനും ഒക്കെ സഹായിക്കാറുണ്ട്. വിവാഹ വേദികളിലെ സന്തോഷവും ആളുകളുടെ കുസൃതികളും ഡാൻസും ഒക്കെയാണ് ഇത്തരം വീഡിയോകളോടുള്ള ഇഷ്ടം വര്ധിപ്പിക്കുന്നത്.  അതേസമയം മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാനുള്ള താത്പര്യവും അവരോടുള്ള സ്നേഹവും ഒക്കെയാണ് മൃഗങ്ങളുടെ വീഡിയോകളുടെ താത്പര്യം വർധിപ്പിക്കുന്നത്. ഇപ്പോൾ ഫുട്ബോൾ കളിക്കുന്ന ഒരു ആനകുട്ടിയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ്  ആനകൾ.  പലപ്പോഴും ആനകളെ ആളുകൾക്ക് പേടിയാണെങ്കിലും കുട്ടിയാനകളുടെ കുസൃതിയും കുറുമ്പുമൊക്കെ എല്ലാവര്ക്കും ഇഷ്ടമാണ്. ഒരു ആനകുട്ടി പൂർണ വളർച്ചയെത്താൻ കുറഞ്ഞത് 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആന വളരുന്നത് തുടരും.  ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000 കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും.  പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും കഴിക്കാറുണ്ട്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം. 


ALSO READ: Viral Video : ആനകളുടെ കിടിലം ഗ്രൂപ്പ് ഡാൻസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ



രജൻ ശങ്കർ എന്ന ഒരു അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു കൂട്ടം ചെറുപ്പക്കാരോടൊപ്പം നിന്ന് ആന നിന്ന് ഫുട്ബോൾ കളിക്കുന്ന ഒരു വീഡിയോയാണ് ഇത്. ആനക്കുട്ടിക്ക് നന്നായി ഫുട്ബോൾ കളിക്കാൻ അറിയുന്ന തരത്തിലാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. വീഡിയോയിൽ ഈ ചെറുപ്പക്കാർ ആനക്കുട്ടിയോടൊപ്പവും ഫുട്ബോൾ കളിക്കുന്നതും കാണാം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.