സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ വൈറലാകാറുണ്ട്. പ്രത്യേകിച്ച് മൃ​ഗങ്ങളുടെ വീഡിയോകൾക്ക് ഒരുപാട് കാഴ്ചക്കാരുണ്ടാകാറുണ്ട്. അതും വളർത്തുമൃ​ഗങ്ങളുടെ വീഡിയോകൾക്കാണ് കൂടുതൽ കാഴ്ചക്കാർ. കാരണം അവയുടെ വീഡിയോകൾ വളരെ സന്തോഷം തരുന്ന വീഡിയോകളായിരിക്കും. അതിൽ തന്നെ നായകളുടെയും നായക്കുട്ടികളുടെയും വീഡിയോകൾ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇവയുടെ വീഡിയോകൾക്കായി മാത്രം സോഷ്യൽ മീഡിയകളിൽ നിരവധി പേജുകളുണ്ട്.  അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നായക്കുട്ടികൾ പല റിയാക്ഷനുകളും ഇടുന്നത് നമ്മൾ പല വീഡിയോകളിലും കണ്ടിട്ടുണ്ട്. അത്തരത്തിലൊരു നായക്കുട്ടിയുടെ റിയാക്ഷനാണ് ഇപ്പോൾ വൈറലാകുന്നത്. വീട്ടിലെ കണ്ണാടിയിൽ ആദ്യമായി തന്റെ പ്രതിബിംബം കണ്ട നായ്ക്കുട്ടിയുടെ പ്രവർത്തികൾ വളരെ രസകരമാണ്. തന്നെ പോലെ തന്നെ ഒരാൾ അപ്പുറത്ത് ഇരിക്കുന്നല്ലോ എന്നായിരിക്കും ആ പട്ടിക്കുട്ടി ചിലപ്പോൾ കരുതുന്നത്. കണ്ണാടിയിലുള്ള പട്ടിക്കുട്ടിയെ നോക്കി ഈ പട്ടിക്കുട്ടി എന്തൊക്കെയോ ആക്ഷനുകൾ കാണിക്കുന്നുണ്ട്.



Also Read: Viral Video: പൂച്ച മൺപാത്രം നിർമ്മിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


എന്നാൽ നായ്ക്കുട്ടിക്ക് അറിയില്ലല്ലോ അത് തന്റെ പ്രതിബംബമാണെന്ന്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. 39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത് Buitengebieden എന്ന ട്വിറ്റർ ഉപയോക്താവാണ്. 1.3 മില്യൺ ആളുകൾ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. വീഡിയോയ്ക്ക് 85.7k ആളുകൾ ലൈക്കും നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.