Viral Video: ഭീമൻ പല്ലികൾ നടുറോഡിൽ മുഖാമുഖം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
Viral Video: വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നടുറോഡിൽ രണ്ട് ഭീമൻ പല്ലികൾ (കൊമോഡോ ഡ്രാഗൺ) എങ്ങനെ ഏറ്റുമുട്ടുന്നുവെന്നത്.
Viral Video: വന്യമൃഗങ്ങളുടെ വ്യത്യസ്ത തരത്തിലുള്ള വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചിലപ്പോൾ കാണുന്ന മൃഗങ്ങളുടെ വീഡിയോ കണ്ടാൽ നമ്മൾ ശരിക്കും പേടിച്ചു വിറച്ചുപോകും. ചിലതിന്റെ രൂപം കാണുമ്പോഴേ നമ്മുടെ ശരീരം വിറയ്ക്കും. അത്തരത്തിലുള്ള ഒരു മൃഗമാണ് കൊമോഡോ ഡ്രാഗൺ, ഇതിനെ കാണാൻ ഒരു പല്ലിയെപ്പോലെ ആണെങ്കിലും അതിന്റെ രൂപം വളരെ വലുതാണ്. ഇപ്പോൾ രണ്ട് കൊമോഡോ ഡ്രാഗണുകളുടെ അതായത് വൈൽഡ് മോണിറ്റർ ലിസാർഡിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ് അത് നോക്കിനിൽക്കെ തന്നെ പരസ്പരം ഏറ്റുമുട്ടുകയാണ്. നടുറോഡിലുള്ള ഇരുവരുടേയും തമ്മിത്തല്ല് ശരിക്കും ഗതാഗതം തടസ്സപ്പെടുന്നതായും നമുക്ക് കാണാൻ കഴിയും.
Also Read: Viral Video: പാർക്ക് ചെയ്തിരുന്ന ജീപ്പിനു മുകളിലൂടെ മുട്ടൻ പെരുമ്പാമ്പ്..! വീഡിയോ കണ്ടാൽ ഞെട്ടും
വൈറലാകുന്ന ഈ വീഡിയോയിൽ രണ്ട് ഭീമൻ പല്ലികൾ, അതായത് കൊമോഡോ ഡ്രാഗൺ നടുറോഡിൽ എങ്ങനെ ഏറ്റുമുട്ടുന്നുവെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്ന് 30 മിനിറ്റോളം ഗതാഗത തടസ്സമുണ്ടായെന്നാണ് സൂചന. എന്നാൽ ഇരുവരും തമ്മിൽ നിൽക്കുന്നത് കണ്ടാൽ നമുക്ക് തോന്നും ഇവർ പരസ്പരം സ്നേഹിക്കുകയാണോയെന്ന്. എന്നാൽ സത്യത്തിൽ അവർ വഴക്കിടുകയായിരുന്നു. വീഡിയോ തായ്‌ലൻഡിൽ നിന്നുള്ളതാണ് എന്നാണ് പറയുന്നത്. വീഡിയോ കാണാം...
Also REad: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ
Also Read: വിശ്രമിക്കുകയായിരുന്നു പെൺകുട്ടിയുടെ അടുത്തെത്തി അപകടകാരിയായ പാമ്പ്, പിന്നെ സംഭവിച്ചത്..!
ഈ വീഡിയോയിൽ ആളുകൾക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള ദൃശ്യം സാധാരണ കാണാൻ കഴിയുന്നതല്ല. ഇന്തോനേഷ്യൻ ദ്വീപുകളായ കൊമോഡോ, റിങ്ക, ഫ്ലോറസ്, ഗീലി മോട്ടാങ്, ഗീലി ദസാമി എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഭീമാകാരമായ പല്ലിയാണ് കൊമോഡോ ഡ്രാഗൺ എന്നാണ് പറയപ്പെടുന്നത്. ഒരു കൊമോഡോ ഡ്രാഗന്റെ ഭാരം 70 കി.ഗ്രാം വരെ ഉണ്ടായിരിക്കും. വൈറലാകുന്ന ഈ വീഡിയോ nowthisnews എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...