സോഷ്യൽ മീഡിയയിൽ നിരവധി വൈറൽ വീഡിയോകൾ ദിവസവും നമ്മൾ കാണാറുണ്ട്. ചില വീഡിയോകൾ വളരെ രസകരവും കാഴ്ചക്കാരനിൽ ചിരി നിറയ്ക്കുന്നവയുമാണ്. എന്നാൽ ചിലത് നമ്മളെ ശരിക്കും അത്ഭുതപ്പെടുത്തുകയോ പേടിപ്പെടുത്തുകയോ ഒക്കെ ചെയ്യും. അത്തരത്തിൽ കാഴ്ചക്കാരനെ ശരിക്കും പേടിപ്പെടുത്തുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രാത്രിയിൽ കിടന്നുറങ്ങമ്പോൾ നിങ്ങളുടെ സീലിങ്ങിന് മുകളിൽ നിന്ന് ശബ്ദം കേൾക്കാറുണ്ടോ? എലിയോ പൂച്ചയോ വല്ലതും ആകും എന്ന് കരുതി തള്ളിക്കളയണ്ട.. ഇതൊന്ന് വായിച്ചു നോക്കൂ...


COMMERCIAL BREAK
SCROLL TO CONTINUE READING

മലേഷ്യയിലെ ഒരു വീട്ടിലുണ്ടായ സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രാത്രിയിൽ സീലിങ്ങിന് മുകളിൽ നിന്ന് വീട്ടുകാർ അസാധാരണമായ ശബ്ദം കേൾക്കാൻ തുടങ്ങി. ശബ്ദം കേൾക്കുന്നത് പതിവായതോടെ സംഭവം എന്താണെന്നറിയാൻ വീട്ടുകാർ ദ്രുതകർമ സേനയെ വിവരമറിയിച്ചു. ദ്രുതകർമ സേന വീട്ടിൽ എത്തി സീലിങ് തകർത്തപ്പോൾ സീലിങ്ങിൽ നിന്ന് താഴേക്ക് വീണത് കണ്ട് വീട്ടുകാർ ഞെട്ടി. പുറത്ത് വീണത് അസാധാരണ വലുപ്പമുള്ള മൂന്ന് പെരുമ്പാമ്പുകളാണ്. ആദ്യം ഒരു പാമ്പിന്റെ വാൽ മാത്രമാണ് പുറത്തേക്ക് തൂങ്ങിക്കിടന്നത്. അതിനെ പിടിക്കാനായി ദ്രുതകർമ സേനാഗംങ്ങൾ കുടുക്കിട്ട് വലിച്ചപ്പോൾ സീലിങ്ങ് തകർന്നു വീഴുകയായിരുന്നു. കാരണം ഒന്നല്ല മൂന്ന് പെരുമ്പാമ്പുകളായിരുന്നു ആ സീലിങ്ങിനുള്ളിലുണ്ടായിരുന്നത്. ഈ സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.


വീഡിയോ കാണാം...



Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും


 


പുറത്തുവന്ന കൂറ്റൻ പെരുമ്പാമ്പുകളെ കണ്ട് അവിടെയുണ്ടായിരുന്നവർ ഉറക്കെ നിലവിളിച്ചു. താഴേക്ക് തൂങ്ങിക്കിടന്ന പാമ്പുകൾ വീണ്ടും മുകളിലേക്ക് കയറി പോകാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ഇവയെ ദ്രുതകർമസേനാം​ഗങ്ങൾ ഉടൻ തന്നെ വാലിൽ പിടിച്ച് വലിച്ച് താഴെയിട്ടു. പിന്നീട് മൂന്ന് പാമ്പുകളെയും അവിടെനിന്ന് സുരക്ഷിതമായി നീക്കം ചെയ്ത ശേഷമാണ് ഇവർ മടങ്ങിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.