പാമ്പുകളെ പലർക്കും പേടിയാണ്. വലുപ്പമോ ഇനമോ എതായാലും പാമ്പുകളെ കാണുന്നത് പോലും ഭൂരിഭാ​ഗം പേർക്കും ഭയമാണ്. പാമ്പുകളെ സ്വപ്നത്തിൽ കാണുന്നതുപോലും ചിലരെ അസ്വസ്ഥരാക്കും. എന്നിരുന്നാലും, ചില ആളുകൾ ഈ ഭയത്തെ മറികടക്കുകയും പാമ്പുകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. മനുഷ്യർ പാമ്പുകളെ കൈകാര്യം ചെയ്യുന്നതും അവയുമായി സമയം പങ്കിടുന്നതുമായ നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇത്തരം വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ വൈറലാകാറുണ്ട്.



COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു യുവതി പാമ്പിനെ കയ്യിലെടുത്ത് നിൽക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പാമ്പിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് നിരവധി തവണ യുവതിയുടെ കൈകളിൽ കടിക്കുന്നുണ്ട്. യുവതിയുടെ കൈത്തണ്ടയിൽ ചുറ്റിക്കിടക്കുന്ന പാമ്പ് യുവതിയുടെ കൈപ്പത്തിയിലും കൈത്തണ്ടയിലും നിരവധി തവണ കടിക്കുന്നത് വീഡിയോയിൽ കാണാം. പാമ്പ് വിഷമുള്ളതല്ലെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. എന്നിരുന്നാലും പാമ്പ് യുവതിയുടെ കൈകളിൽ കടിക്കുന്നത് അസ്വസ്ഥത ഉളവാക്കുന്നതാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. സ്നേക്ക് വേൾഡ് എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ നിരവധി പേരാണ് കണ്ടത്. വീഡിയോയ്ക്ക് ഇതുവരെ 2,900ൽ അധികം ലൈക്കുകളും ലഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.