Viral video: ആടും കുഞ്ഞും ഒരുപോലെ കരച്ചിൽ; ചിരിപടർത്തി വീഡിയോ
Viral Video: വീട്ടു ജോലികള്‍ ചെയ്യുന്ന അമ്മമാര്‍ക്ക് വൈകുന്നേരത്തെ ജോലികള്‍ ഇതുപോലെയാണെങ്കില്‍ കുഴപ്പമില്ല എന്നാണ് വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്.
വൈറൽ വീഡിയോ: കുഞ്ഞുങ്ങൾ കരയുന്നത് കാണുന്നത് അത്ര സന്തോഷമുള്ള കാര്യമല്ല. എന്നാൽ, ഈ വീഡിയോയിൽ കുഞ്ഞ് കരയുന്നത് കാണുന്നവരിൽ ചിരിയുണർത്തും. കാരണം, കുഞ്ഞിനൊപ്പം ഒരു ആടും കരയുന്നുണ്ട്. കുഞ്ഞ് കരയുന്ന അതേ ശബ്ദത്തിൽ തന്നെയാണ് ആടും കരയുന്നത്. ഒരു തൊട്ടിലിൽ കുഞ്ഞ് ഇരിക്കുന്നത് വീഡിയോയിൽ കാണാം. തൊട്ടടുത്ത് ഒരു ആട്ടിൻ കുട്ടിയും ഉണ്ട്. പെട്ടെന്ന് കുഞ്ഞ് കരയുന്നു, ആട്ടിൻ കുട്ടിയും കുഞ്ഞ് കരയുന്നതു പോലെ കരയുന്നു. ഇത് കണ്ട് കുട്ടി ഒരു സെക്കന്റ് നിശബ്ദനാകുന്നുണ്ട്.
വീണ്ടും കരയുമ്പോൾ ആട്ടിൻ കുട്ടിയും ഇത് ആവർത്തിക്കുന്നു. ദി ഫ്രെൻചിഫാം എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 27.8 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 1.8 ദശലക്ഷം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. എന്നാൽ കുഞ്ഞ് കരയുന്ന കണ്ട് ചിരിക്കാൻ സാധിക്കുന്നില്ലെന്നാണ് ഭൂരിഭാഗം പേരും ദൃശ്യങ്ങളോട് പ്രതികരിച്ചത്.
വീട്ടു ജോലികള്‍ ചെയ്യുന്ന അമ്മമാര്‍ക്ക് വൈകുന്നേരത്തെ ജോലികള്‍ ഇതുപോലെയാണെങ്കില്‍ കുഴപ്പമില്ല എന്നാണ് വീഡിയോയ്ക്ക് താഴെ കുറിച്ചിരിക്കുന്നത്. ശാസ്ത്രക്രിയയില്‍ നിന്ന് ബെന്‍ സുഖം പ്രാപിച്ചതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാന്‍ പ്രഭാത ജോലികളിലും സായാഹ്ന ജോലികളിലും ഏര്‍പ്പെടുന്നുണ്ട്. ഞങ്ങളുടെ സായാഹ്ന കുടുംബ ദിനചര്യകളുടെ ഒരു പുതിയ ദിനചര്യയിലേക്ക് ഞാന്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയാണ് എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന്റെ അമ്മയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...