Viral Video: പുള്ളിപ്പുലിയെ പിടിച്ച മുതലക്ക് കിട്ടിയ പണി, വീഡിയോ കണ്ട് നോക്ക്
വെള്ളത്തിലെ രാജാവാണ് ഒരു തരത്തിൽ പറഞ്ഞാൽ മുതല. കാട്ടിലെ രാജാവിനെ പോലെ വിലസുന്ന മൃഗം കൂടിയാണ് പുള്ളിപ്പുലി. ഇവർ രണ്ട് പേരും ഏറ്റുമുട്ടിയാലോ?
മൃഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ അപൂർവ്വമായി മാത്രമെ ഉണ്ടാവാറുള്ളു. എന്നാൽ ഇത്തരം പോരാട്ടങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ അധികം ചർച്ചയും ആവാറുണ്ട്. അത്തരത്തിലൊരു വീഡിയോയെ പറ്റിയാണ് നമ്മൾ പരിശോധിക്കുന്നത്.
വെള്ളത്തിലെ രാജാവാണ് ഒരു തരത്തിൽ പറഞ്ഞാൽ മുതല. കാട്ടിലെ രാജാവിനെ പോലെ വിലസുന്ന മൃഗം കൂടിയാണ് പുള്ളിപ്പുലി. ഇവർ രണ്ട് പേരും ഏറ്റുമുട്ടിയാലോ? അതെങ്ങനെയാവുമെന്ന് പ്രവചിക്കുക തന്നെ പ്രയാസം. അത്തരത്തിലൊരു മുതല- പുലി പോരാട്ടമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
വെള്ളംകുടിക്കാൻ കുളക്കരയിലോ മറ്റോ നിൽക്കുന്ന പുള്ളിപ്പുലിയാണ് വീഡിയോയിൽ. പെട്ടെന്ന് വെള്ളത്തിൽ നിന്നും ചാടിയെത്തുന്ന മുതല പുലിയെയും കടിച്ച് വെള്ളത്തിലേക്ക് താഴുന്നു. അൽപ്പസമയം മാത്രം പിന്നെ നമ്മൾ കാണുന്നത് മുതലയെയും കടിച്ച് വലിച്ച് വെള്ളത്തിൽ നിന്നും പൊങ്ങി വരുന്ന പുലിയെ ആണ്.
രവീന്ദ്രസിംഗ് റത്തോഡ് എന്ന് ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. 4585 പേർ ലൈക്ക് ചെയ്ത വീഡിയോയിൽ നിരവധി പേരാണ് കമൻറ് ചെയ്തത്. സാധാരണ ഗതിയിയിൽ ഇത്തരത്തിൽ മൃഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ വളരെ അപൂർവ്വമായി മാത്രമെ കാണാൻ സാധിക്കുകയുള്ളു.