മൃ​ഗങ്ങളുടെ വീഡിയോയ്ക്ക് എപ്പോഴും സോഷ്യൽ മീഡിയയിൽ കാഴ്ചക്കാർ ഏറെയാണ്. സമൂഹ മാധ്യമങ്ങളിൽ പ്രത്യേകം പേജുകൾ തന്നെ ഇതിനായിട്ടുണ്ട്. പ്രത്യേകിച്ച് വളർത്തുമൃ​ഗങ്ങളുടെ കുസൃതി നിറഞ്ഞതും രസകരവുമായ വീഡിയോകൾ കാണാൻ ഒരുപാട് ആളുകളുണ്ട്. പൂച്ചകളുടെയും നായകളുടെയും ഒക്കെ ക്യൂട്ട് വീഡിയോ എത്രെണ്ണം സോഷ്യൽ മീഡിയയിൽ വന്നാലും അതൊക്കെ കണ്ടിരിക്കാൻ ആളുകൾക്ക് ഇഷ്ടമാണ്. സൈബർ ലോകത്ത് വളരെ പെട്ടെന്ന് വൈറലാകുന്ന വീഡിയോകളിൽ കൂടുതൽ ഇത്തരം മൃ​ഗങ്ങളുടെ വീഡിയോകൾ ആകും എന്നതിൽ സംശയമൊന്നുമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിൽ വൈറലായ ഒരു വീഡിയോയെ കുറിച്ചാണ് ഇവിടെ പറയുന്നത്. 


ഒരു പൂച്ചയും അതിന്റെ ഉടമയായ സ്ത്രീയുമാണ് വീഡിയോയിലുള്ളത്. കണ്ണാടിയുടെ മുൻപിലിരുന്ന് സ്ത്രീ മേക്കപ്പ് ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. ബ്രഷ് ഉപയോ​ഗിച്ച് മുഖത്ത് മേക്കപ്പ് ചെയ്യുകയാണ് വീഡിയോയിലുള്ള സ്ത്രീ. ഇവരുടെ പ്രവൃത്തി സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന പൂച്ചയെയും വീഡിയോയിൽ കാണാം. ഇവർ മേക്കപ്പ് ചെയ്യുന്നതിനിടെ പെട്ടെന്ന് പൂച്ച അവരെ തടയുന്നു. എന്നിട്ട് തനിക്കും ചെയ്ത് തരാൻ ആവശ്യപ്പെടുന്ന രീതിയിൽ ആം​ഗ്യം കാണിക്കുന്നുണ്ട്.



പൂച്ചയുടെ ആം​ഗ്യം എന്താണെന്ന് മനസിലാക്കിയ സ്ത്രീ തന്റെ മേക്കപ്പ് ബ്രഷ് ഉപയോ​ഗിച്ച് പൂച്ചയ്ക്കും മേക്കപ്പ് ഇട്ട് കൊടുക്കുകയാണ്. പൂച്ച അത് വളരെ ആസ്വദിക്കുന്നുണ്ടെന്നുള്ളത് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നു. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആണ്. 


Also Read: Viral Video : പൂച്ചക്കുട്ടികളെ രക്ഷിക്കാൻ പട്ടിയെ ആക്രമിച്ച് പൂച്ച; വീഡിയോ വൈറൽ


 


വളർത്തു മൃ​ഗങ്ങളുടെ വീഡിയോകൾ പങ്കുവെയ്ക്കുന്ന Yog എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം 812.1k ആളകൾ കണ്ടുകഴിഞ്ഞു. 18 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയ്ക്ക് 42k ലൈക്കും ലഭിച്ചു. നിരവധി പേർ വീഡിയോ റീട്വീറ്റ് ചെയ്തിട്ടുണ്ട്. നിരവധി ആളുകൾ കമന്റും ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.