സാമൂഹിക മാധ്യമങ്ങളിൽ വൈറൽ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ജീവിതത്തിലെയും ജോലിയിലെയും സ്ട്രെസ് കുറയ്ക്കാനും ടെൻഷൻ മാറ്റാനും ഒക്കെ ഈ വീഡിയോകൾ പലപ്പോഴും സഹായിക്കാറുണ്ട്. വിവാഹങ്ങളുടെ വീഡിയോകളും, മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ആളുകൾക്ക് വളരെ ഇഷ്ടമാണ്. വിവാഹ വേദികളിലെ സന്തോഷവും, കുസൃതികളും, പ്രണയവും ഒക്കെയാണ് വിവാഹ വീഡിയോകളോടുള്ള താത്പര്യം വർധിപ്പിക്കുന്നത്. അതേസമയം മൃഗങ്ങളുടെ ജീവിതത്തെ കുറിച്ച് അധികം അറിവില്ലാത്തതാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യം വർധിപ്പിക്കുന്നത്. മൃഗങ്ങളുടെ വീഡിയോകളിൽ തന്നെ ആനകളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യം കൂടുതലാണ്. ഇപ്പോൾ നാല് ആനകൾ ചേർന്ന് ഗ്രൂപ്പ് ഡാൻസ് കളിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ്  ആനകൾ.  ഒരു ആന പൂർണ വളർച്ചയെത്താൻ 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആനയുടെ വളർച്ച തുടരും.  പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്.   ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം. ജനിച്ച് ഒരു വർഷത്തിന് ശേഷം മാത്രമേ ആനകുട്ടികൾക്ക് തുമ്പികൈ നിയന്ത്രിക്കാൻ സാധിക്കൂ.  


ALSO READ: Viral Video : മഴ വൻ ആഘോഷമാക്കി ആന ഒപ്പം കുറച്ച് ഡാൻസും; വീഡിയോ വൈറൽ



സിപി വൈൽഡ് ലങ്ക എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഒരു വീഡിയോയാണ് ഇത്. ശ്രീലങ്കയിലെ ദെഹിവാല നാഷണൽ സൂവിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോയിൽ വളരെ സ്റ്റൈലൻ നൃത്തമാണ് ആനകൾ കാഴ്ച വെക്കുന്നത്. നാല് ആനകളാണ് നൃത്തം ചെയ്യുന്നത്, ഒപ്പം തന്നെ അവർക്ക് നിർദ്ദേശം നൽകി 2 പാപ്പാന്മാരും ഒപ്പമുണ്ട്. ഈ വീഡിയോ തന്നെ ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇതിനോടകം 67 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത്. എന്നാൽ നിരവധി പേര് ആനകളെ കൊണ്ട് ഇത്തരം പ്രകടനങ്ങൾ കാഴ്ച വെക്കുന്നതിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.