സാമൂഹിക മാധ്യമങ്ങളിൽ ആളുകൾക്ക് ഏറ്റവും കൂടുതൽ പ്രിയം വീഡിയോകളോടാണ്. പ്രത്യേകിച്ചും മൃഗങ്ങളുടെയും, പാമ്പുകളുടെയും ഒക്കെ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. വിവാഹങ്ങളുടെ വീഡിയോകളോട് താത്പര്യമുള്ളവരും കുറവല്ല. മൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യവും അവ എങ്ങനെ പെരുമാറുമെന്ന് അറിയാത്തതുമാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള ആളുകളുടെ താത്പര്യം വർധിപ്പിക്കുന്നത്.  അതേസമയം സന്തോഷവും ആളുകളുടെ കുസൃതികളും ഡാൻസും തമാശകളും ഒക്കെയാണ് വിവാഹത്തിന്റെ വീഡിയോകളോടുള്ള താത്പര്യം വർധിപ്പിക്കുന്നത്.  മൃഗങ്ങളുടെ വീഡിയോകളിൽ തന്നെ വന്യ മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യം കൂടുതലാണ്. അവരുടെ ജീവിതത്തെ പറ്റി ഒന്നും അറിയാത്തതും, അവയോട് അടുത്ത ഇടപഴകാൻ കഴിയാത്തതുമാണ് അതിന് കാരണം. ഇപ്പോൾ ഗ്വാനാകോ എന്ന മൃഗം തന്റെ കുഞ്ഞിന് ജന്മം കൊടുക്കുന്ന വീഡിയോയാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒട്ടകങ്ങൾ ഉൾപ്പെടുന്ന കാമലിഡ് വർഗ്ഗത്തിൽപ്പെടുന്ന ജീവികളാണ് ഗ്വാനാകോ. ഇവയെ കണ്ടാണ് നമ്മുടെ മാനുകളോട് സാദൃശ്യം തോന്നാറുണ്ട്. സൗത്ത് അമേരിക്കയിലാണ് പ്രധാനമായും ഗ്വാനാകോകളെ കണ്ട വരുന്നത്. ഇലാമാ മൃഗങ്ങളുമായി ഇവർക്ക് അടുത്ത സാദൃശ്യങ്ങൾ ഉണ്ട്. സൗത്ത് അമേരിക്കയിൽ കണ്ട് വരുന്ന രണ്ട് തരം കാമലിഡുകളിൽ ഒന്നാണ് ഗ്വാനാകോകൾ. തെക്കേ അമേരിക്കയിൽ കാണുന്ന ഏറ്റവും വലിയ ഭൗമ സസ്തനികളിൽ ഒന്നാണ് ഗ്വാനക്കോകൾ. ഇവയുടെ തൊലി ഷൂവും ബാഗും മറ്റും ഉണ്ടാകാൻ ഉപയോഗിക്കാറുണ്ട്. വേട്ടയാടപ്പെടുന്നത് മൂലം തന്നെ ഇവ വംശനാശത്തിന്റെ വക്കിലാണ്. ഇപ്പോൾ ഒരു ഗ്വാനാകോ തന്റെ  കുഞ്ഞിന് ജന്മം നൽകുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ വീഡിയോയിൽ പെൺ ഗ്വാനാകോയോടൊപ്പം തന്നെ ആൺ ഗ്വാനാകോയെയും കാണാൻ സാധിക്കും.


ALSO READ: Viral Video : സർപ്പങ്ങളുടെ നൃത്തം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ, വീഡിയോ വൈറൽ


ആരുടേയും  സഹായമില്ലാതെ സാധാരണ പോലെ നിന്ന് കൊണ്ടാണ് ഗ്വാനാകോ വീഡിയോയിൽ കുഞ്ഞിന് ജന്മം നൽകുന്നത്. പ്രസവിച്ച ഉടൻ തന്നെ ഗ്വാനാകോ കുഞ്ഞ് സ്വന്തമായി എണീക്കുന്നതും, 'അമ്മ ഗ്വാനാകോ കുഞ്ഞിനെ നക്കി വൃത്തിയാക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കും. ജനിച്ച കുറച്ച് സമയങ്ങൾക്ക് ഉള്ളിൽ തന്നെ കുഞ്ഞ് സ്വയം എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്നുണ്ട്. ഇടയ്ക്ക് ഇടയ്ക്ക് വീണ് പോകുന്നുണ്ടെങ്കിലും ഒടുവിൽ സ്വയം എഴുന്നേറ്റ് അമ്മയുടെ പാൽ കുടിക്കുകയാണ് കുഞ്ഞ്. ഇത് കണ്ട് ആളുകൾക്ക് സ്നേഹവും ആശ്ചര്യവും ഒക്കെ തോന്നുന്നുണ്ട്. മെറ്റിടാൻ അനിമൽസ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജനിച്ച് 40 മിനിറ്റുകൾക്ക് ഉള്ളിലാണ് കുട്ടി എഴുനേറ്റ് നിന്നതെന്ന് വീഡിയോയിൽ പറയുന്നുണ്ട്. ഇതിനോടകം തന്നെ 79 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ട് കഴിഞ്ഞത്. 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.