ആനകളുടെ വീഡിയോ ആണ് അടുത്തിടെയായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആനകളുടെ ഡാൻസും മറ്റ് മൃ​ഗങ്ങളുമായുള്ള അവയുടെ വഴക്കും ഒക്കെ യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമൊക്കെ വൈറൽ ആയി മാറിയിരിക്കുകയാണ്. ആളുകൾക്ക് കാണാൻ കൗതുകമുള്ളതാണ് ഇത്തരം വീഡിയോകൾ. വനത്തിൽ കാട്ടാനാകൾ കൂട്ടം കൂടി നടക്കുന്നതും അവയുടെ ചെയ്യുന്ന ഓരോ പ്രവൃത്തികളും പല വീഡിയോകളിലൂടെയും നമ്മൾ കാണാറുള്ളതാണ്. കൂട്ടിയാനകളെ ആക്രമിക്കാൻ വരുന്ന മൃ​ഗങ്ങളെ കാട്ടാനകൾ ആക്രമിക്കുന്നതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിരവധിയാണ്. സഞ്ചാരികൾക്ക് മുന്നിലേക്ക് പാഞ്ഞടുക്കുന്ന കാട്ടാന കൂട്ടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാഹനത്തിൽ എത്തിയ സഞ്ചാരികൾക്ക് മുൻപിലേക്ക് ആദ്യം ഒരു കാട്ടാന വരുന്നത് വീഡിയോയിൽ കാണാം. പിന്നീട് ഒരു കൂട്ടം കാട്ടാനകൾ സഞ്ചാരികൾക്ക് മുന്നിലേക്ക് പാഞ്ഞടുക്കുന്ന ദൃശ്യം കാഴ്ചക്കാരിൽ ഭയം സ‍ഷ്ടിക്കുന്നതാണ്. പെട്ടെന്ന് ഒരു കാട്ടാനക്കൂട്ടം മുന്നിലേക്ക് വന്നാൽ എന്ത് ചെയ്യണമെന്നുള്ളതും വീഡിയോയിൽ നിന്ന് നമുക്ക് കാണാം. വാഹനം ഓടിച്ചിരുന്നയാളുടെ സമയോചിതമായ ഇടപെടൽ കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് അവരെ രക്ഷിച്ചുവെന്ന് തന്നെ പറയാം. കാട്ടാന കൂട്ടത്തെ കണ്ട ഉടൻ തന്നെ ഡ്രൈവർ വാഹനം പതിയെ പുറകിലേക്ക് എടുത്തു.



Also Read: Viral Video: ആനകളുടെ മല്ലയുദ്ധം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


 


എന്നാൽ കാട്ടാനകൾ മുന്നിലേക്ക് തന്നെ വീണ്ടും വന്നുകൊണ്ടിരുന്നു. വാഹനത്തിന്റെ രണ്ട് വശത്തുനിന്നും ഇവ സഞ്ചാരികൾക്ക് മുന്നിലേക്ക് പാഞ്ഞടുത്തു. ഒടുവിൽ വണ്ടി പുറകോട്ട് എടുത്ത് അവർ കാട്ടാനക്കൂട്ടത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു. ടിം നെൽ എന്നയാളുടെ യൂട്യൂബ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 48 ലക്ഷത്തിന് മുകളിൽ ആളുകളാണ് വീഡിയോ കണ്ടത്. രണ്ടര മിനിറ്റാണ് വീ‍ഡിയോയുടെ ദൈർഘ്യം. നിരവധി പേർ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.