Viral Video : കടുവക്കുട്ടികളെ വട്ടു പിടിപ്പിച്ച് കുരങ്ങൻ; പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ
Viral Tiger v/s Monkey Video : ഐ ലവ് ഉഗാണ്ട എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണിത്. ഇതിനോടകം 9 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.
സാമൂഹിക മാധ്യമങ്ങളിൽ മൃഗങ്ങളുടെ വീഡിയോകൾക്ക് ധാരാളം ആരാധകരുണ്ട്. മൃഗങ്ങളോടുള്ള താത്പര്യവും, അവയൊടുള്ള സ്നേഹവുമൊക്കെയാണ് ഇത്തരം വിഡിയോകളോടെയുള്ള താത്പര്യം വർധിക്കുന്നത്. അതിൽ തന്നെ വന്യ മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യം കൂടുതലാണ്. അവരുടെ ജീവിതത്തെ കുറിച്ച് യാതൊന്നും അറിയാത്തതും, അവർ എപ്പോൾ എന്ത് ചെയ്യുമെന്ന് അറിയാത്തതുമാണ് ഇത്തരം വീഡിയോകളോടുള്ള താത്‌പര്യം വർധിക്കാൻ കാരണം. ഇപ്പോൾ കടുവക്കുട്ടികളും അതിനെ കളിപ്പിക്കുന്ന ഒരു കുരങ്ങന്റെയും വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.
പൂച്ചയും പുള്ളിപ്പുലിയും ജാഗ്വാറുമൊക്കെയുള്ള മാർജ്ജാര കുടുംബത്തിലെ ശക്തന്മാരാണ് കടുവകൾ. കടുവകൾ അതിബുദ്ധിമാന്മാരായ ഇരപിടിയന്മാരാണ്. നല്ല ആരോഗ്യമുള്ള ഒരു ആൺ കടുവക്ക് ഏറ്റവും കുറഞ്ഞത് 200 കിലോ എങ്കിലും ഭാരം ഉണ്ടായിരിക്കും. പെൺകടുവകളുടെ പരമാവധി ഭാരം 180 കിലോയാണ്. അഞ്ച് മീറ്റർ വരെ ഉയരത്തിൽ ചാടാൻ ഇവക്ക് കഴിവുണ്ട്. പരമാവധി 110 ദിവസമാണ് കടുവകളുടെ ഗർഭകാലം.ഒരു പ്രസവത്തിൽ നാല് കുട്ടികൾ വരെയും ഉണ്ടാവും. ഇവർ പലപ്പോഴും കുരങ്ങമാരെയും ഭക്ഷിക്കാറുണ്ട്. കുരങ്ങന്മാർക്ക് കടുവകളെ പേടിയാണെന്നാണ് വിദഗ്ദ്ധന്മാരുടെയും അഭിപ്രായം. എന്നാൽ ഒരു കുരങ്ങനെ ഒരു പേടിയുമില്ലാതെ രണ്ട് കടുവകളുടെ വാലിൽ പിടിച്ചു വലിക്കുന്നതും മാന്തുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ALSO READ: Viral Video : ആനകളുടെ പ്രണയം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
ഐ ലവ് ഉഗാണ്ട എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണിത്. ഇതിൽ രണ്ട് കടുവക്കുട്ടികളെ ഒരു കുരങ്ങൻ കളിപ്പിക്കുന്ന വീഡിയോയായണിത്. കടുവക്കുട്ടികളുടെ വാലിൽ പിടിച്ച് വലിക്കുന്ന കുരങ്ങനെ ആക്രമിക്കാൻ കടുവകൾ ശ്രമിക്കുന്നുണ്ടെങ്കിലും കുരങ്ങൻ മരങ്ങളിൽ തൂങ്ങി മാറി രക്ഷപ്പെടുകയാണ്. ഇടയ്ക്ക് ഒളിച്ചിരുന്ന് കുരങ്ങനെ ആക്രമിക്കാൻ ശ്രമിക്കുന്ന കടുവയെ കണ്ട കുരങ്ങനെ വീണ്ടും കടുവയെ കളിപ്പിച്ച് രക്ഷപ്പെടും. കുരങ്ങനെ ഒന്നും ചെയ്യാൻ സാധിക്കാതെ നിൽക്കുകയാണ് കടുവകൾ. കുരങ്ങന് യാതൊരു പേടിയും ഇല്ലതാനും. ഇതിനോടകം 9 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...