വലിയ അത്ഭുതങ്ങൾ നിറഞ്ഞ ലോകമാണ് ഇന്റർനെറ്റ്. ഇതിൽ വരുന്ന കാര്യങ്ങൾ ചിലപ്പോൾ നമ്മൾ ജീവിതത്തിൽ കണ്ടിട്ടോ ഇനി കാണാൻ ചിലപ്പോൾ സാധിക്കാത്തതായ കാര്യങ്ങളാണ്. ടെക്സ്റ്റുകളും, ചിത്രങ്ങളും വീഡിയോകളും ഒക്കെയായി നിരവധി വിവരങ്ങൾ നൽകുന്നതാണ് ഇന്റർനെറ്റും സോഷ്യൽ മീഡിയയും. ചില വീഡിയോകൾ പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. മൃ​ഗങ്ങളുടെ ഒട്ടനവധി വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിൽ നിത്യവും കാണാറുണ്ട്. കൊവാല എന്ന മൃ​ഗത്തെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. കൊവാലയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സസ്തനി വർഗമാണ് കൊവാല (Koala) എന്ന മൃ​ഗം. ഓസ്ട്രേലിയയാണ് യൂക്കാലിപ്റ്റസ് മരങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഈ മൃ​ഗത്തിന്റെ ജന്മദേശം. ഒരേ മരക്കൊമ്പിൽ തന്നെ ഇവ ദിവസങ്ങളോളം കഴിയും. ഈ മരത്തിന്റെ ഇലകൾ മാത്രമാണ് ഇവയുടെ ഭക്ഷണം. കൊവാല ഒരു സഞ്ചിമൃഗമാണ്. ഇവയ്ക്ക് കഷ്ടിച്ച് രണ്ടടിയോളം ഉയരവും ഏകദേശം 15 കി.ഗ്രാം ഭാരവുമുണ്ടാകും. വലിയ ചെവികളും ചെറിയ കണ്ണുകളുമാണ് ചെറിയ വാലുമാണ് ഈ ജീവിയുടെ പ്രത്യേകത. ചാരനിറത്തിലുള്ള രോമം നിറഞ്ഞ ശരീരവും മരത്തിൽ പിടിക്കാൻ പാകത്തിന് കൈ വിരലുകളും കാൽ‌വിരലുകളും രൂപപ്പെട്ടിരിക്കുന്നു. തുളച്ച്‌ കയറുന്ന ശബ്ദമാണ് ഇവയ്ക്ക്. രോമത്തിനു വേണ്ടി വേട്ടയാടപ്പെടുന്നതും ആവാസസ്ഥലങ്ങൾ നശിച്ചുപോയതും കൂടെക്കൂടെയുണ്ടാകുന്ന കാട്ടുതീയും ആണ് ഇവയുടെ എണ്ണം ക്രമാതീതമായ കുറയാൻ കാരണം. 


ഈ വീഡിയോയിൽ കൊവാല ഒരു കുഞ്ഞ് കൊവാലയ്ക്ക് ജന്മം നൽകുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്. തല പുറത്തേയ്ക്കിട്ട് വരുന്ന കുഞ്ഞു കൊവാലയുടെ ദൃശ്യങ്ങൾ കാണാം...



Also Read: Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു


 


zoo_rascal എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൊവാലയുടെ ചിത്രങ്ങളും വീഡിയോകളും മാത്രം പങ്കുവെച്ചിട്ടുള്ള ഒരു അക്കൗണ്ടാണിത്. 11 ലക്ഷത്തിലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേർ കണ്ട വീഡിയോയ്ക്ക് ഒരുപാട് കമന്റുകളും വന്നിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.