Viral Video: കൊച്ചു കുട്ടികളും മൃ​ഗങ്ങളും തമ്മിലുള്ള രസകരമായ വീഡിയോകൾ നമ്മൾ പലപ്പോഴും ഇന്റർനെറ്റിൽ കാണാറുണ്ട്. വളർത്ത് മൃ​ഗങ്ങളും വീട്ടിലെ കൊച്ചു കുട്ടികളും തമ്മിൽ ഒരു പ്രത്യേക ബോണ്ടിം​ഗ് തന്നെയുണ്ടാകാറുണ്ട്. ആ ബോണ്ടിം​ഗിൽ നിന്നുണ്ടാകുന്ന രസകരമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരവധി വരാറുണ്ട്. ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. എന്നാൽ വന്യമൃ​ഗങ്ങളോടൊപ്പമുള്ള കുട്ടികളുടെ വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടോ? 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കൊച്ച് കുഞ്ഞിന്റെയും സിംഹത്തിന്റെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നടന്ന് തുടങ്ങുന്ന പ്രായമേ ആയിട്ടുള്ളൂ വീഡിയോയിലുള്ള കുഞ്ഞിന്. അത് സിംഹത്തെ വളരെ കൗതുകത്തോടെ നോക്കി കാണുകയാണ്. മൃ​ഗശാലയിലെ കൂട്ടിനുള്ളിലാണ് സിംഹം ഉള്ളത്. ചില്ലിനപ്പുറം ഉള്ള സിംഹത്തെ കണ്ടതും കുട്ടി ​ഗ്ലാസിൽ ഇട്ട് അടിക്കാൻ തുടങ്ങി. ഇത് കണ്ട സിംഹം ചെയ്തത് ആണ് രസം.



Also Read: Viral Video: മയിലിനെ പിടിക്കാൻ പാഞ്ഞടുത്ത് കടുവ; പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


കുട്ടിൽ ചില്ലിൽ കൈവെച്ചപ്പോൾ സിംഹവും കുട്ടിക്ക് ഹൈഫൈ നൽകും പോലെ കൈ ​ഗ്ലാസിൽ വെച്ചു. പിന്നീട് കുഞ്ഞ് കാണിച്ചത് പോലെ തന്നെ ചില്ലിൽ ഇട്ട് അടിക്കാൻ തുടങ്ങി. കുട്ടിയെ അനുകരിക്കും പോലെ വീണ്ടും സിംഹം അത് ചെയ്തു. കണ്ട് നിൽക്കുന്നവർക്ക് സിംഹം കുട്ടിയ്ക്കൊപ്പം കളിക്കുകയാണെന്ന് തോന്നും. 


എന്നാൽ വീഡിയോയ്ക്ക് വരുന്ന കമന്റുകളിൽ ആളുകൾ പ്രതികരിക്കുന്നത്  സിംഹത്തിനും കുട്ടിക്കും നടുവിൽ ചില്ലുണ്ടായത് ഭാ​ഗ്യം എന്നാണ്. ഏതായാലും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. animals_powers എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. കാണുന്നവർക്ക് ഒരേ സമയം ഭയവും കൗതുകവും ഉണ്ടാക്കുന്നതാണ് വീഡിയോ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.