Viral Video : ഒറ്റയ്ക്കാണെന്ന് കരുതിയോ? സിംഹത്തെ കൂട്ടം കൂടി ആക്രമിച്ച കഴുതപ്പുലികൾ; ശേഷം നടന്നതോ?
ഇതോടെ വ്യക്തമാകുന്നത് അക്രമണകാരികളായ മൃഗങ്ങൾ എന്നും ഒറ്റയ്ക്കല്ലയെന്നും അവരും കൂട്ടം ചേരുമെന്നുമാണ്.
Viral Video : അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആകുന്ന വീഡിയോകളിൽ പ്രധാനമായും കാട്ടിലെ അപകടകാരികളായ മൃഗങ്ങളെ മറ്റ് മൃഗങ്ങൾ തിരച്ചടിക്കുന്നതായിരുന്നു. കാട്ടുപോത്തുകൾ സിംഹത്തെ തൂക്കിയെടുത്ത് എറിയുന്നത്, പേടിപ്പിച്ച ഓടിക്കുന്നതുമായി നിരവധി വീഡിയോകളായിരുന്നു അടുത്തിടെ സോഷ്യൽ മീഡിയയിൽ ടോപ് ട്രെൻഡിങിൽ ഇടം പിടിച്ചിരുന്നത്.
ഇപ്പോൾ അതിനെല്ലാം മറുപടി എന്ന് തന്നെ പറയാം, കൂട്ടമായി എത്തി ഒരു പെൺസിംഹത്തെ ആക്രമിക്കുന്ന കഴുതപ്പുലികളെ തുരത്തുന്ന സിംഹ കൂട്ടിത്തിന്റെ വീഡിയോയാണ് ഇപ്പോൾ തിരിച്ച് വൈറലാകുന്നത്. ഇതോടെ വ്യക്തമാകുന്നത് അക്രമണകാരികളായ മൃഗങ്ങൾ എന്നും ഒറ്റയ്ക്കല്ലയെന്നും അവരും കൂട്ടം ചേരുമെന്നുമാണ്.
ALSO READ : Viral Video: ധൈര്യമുണ്ടെങ്കിൽ പിടിക്കെടാ! പുലിയുടെ മുൻപിൽ കൂളായി നിന്ന് പുല്ല് തിന്നുന്ന മാൻ
കഴുതപ്പുലികളാൽ ആക്രമിക്ക പെടുന്ന ഒരു പെൺസിംഹം, എങ്ങനെങ്കിലും അവരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. കഴുതപ്പുലി സംഘത്തിന്റെ കൂട്ടം വർധിച്ചതോടെ സിംഹത്തിന്റെ ചെറുത്ത് നിൽപ്പ് നഷ്ടപ്പെട്ട് തുടങ്ങി.
അപ്പോഴാണ് മറ്റ് നാല് പെൺസിംഹങ്ങൾ കഴുതപ്പുലി കൂട്ടിങ്ങളിലേക്ക് പാഞ്ഞെത്തുന്നത്. ആക്രമിക്കപ്പെട്ട പെൺസിംഹത്തെ രക്ഷപ്പെടുത്തി പത്തിലധികം വരുന്ന കഴുതപ്പുലി കൂട്ടത്തെ ആ നാല് പെൺസിംഹങ്ങൾ തുരത്തി ഓടിക്കുന്നതാണ് വീഡിയോ.
ALSO READ : Viral Video: സിംഹക്കൂട്ടത്തെ ആക്രമിക്കാനായി പാഞ്ഞടുക്കുന്ന കൊമ്പന്‍...!!
വീഡിയോ കാണാം :
ദി പ്ലാനെറ്റ് വൺ എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.