Viral Video: മനുഷ്യനൊപ്പം പാരാഗ്ലൈഡിങ് ചെയ്ത് കഴുകൻ, അമ്പരന്ന് സോഷ്യൽ മീഡിയ - വീഡിയോ
ആയിരക്കണക്കിന് അടി ഉയരത്തിൽ പാരാഗ്ലൈഡറിനൊപ്പം കഴുകൻ പറക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് കഴുകൻ പാരാഗ്ലൈഡറിന്റെ കാലിൽ വന്ന് ഇരിക്കുന്നതും അതിന്റെ ദേഹത്ത് അയാൾ തൊടുമ്പോൾ ആ വ്യക്തിയുടെ ചെരുപ്പിൽ കഴുകൻ കടിക്കുന്നതും കാണാം.
ആളുകൾ പാരാഗ്ലൈഡിങ് ചെയ്യുന്നതിന്റെ വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ അടക്കം നിരവധി കണ്ടിട്ടുണ്ട്. അതിസാഹസികമായ ഒന്നാണ് പാരാഗ്ലൈഡിങ്. ഇത് ചെയ്യുന്ന ഒരാൾക്ക് അത്രയേറെ ധൈര്യം ഉണ്ടായിരിക്കണം. അത്തരത്തിൽ ധൈര്യശാലികളായ ഒരുപാട് പേരെ നമ്മൾ കാണാറുണ്ട്. എന്നാൽ ഒരു പക്ഷിക്കൊപ്പം ഒരാൾ പാരാഗ്ലൈഡിങ് ചെയ്യുന്നതിന്റെ വീഡിയോ കണ്ടിട്ടുണ്ടാകുമോ ആരെങ്കിലും? അത് ഏത് പക്ഷി ആണെന്ന് കൂടി അറിഞ്ഞാൽ ചിലപ്പോൾ വിശ്വസിക്കാൻ പറ്റാതെ വരാം.
ഇവിടെ മനുഷ്യനൊപ്പം ശാന്തമായി ഇരുന്ന് പാരാഗ്ലൈഡിങ് ചെയ്യുന്നത് ഒരു കഴുകനാണ്. ഈ വീഡിയോ ശരിക്കും കാഴ്ചക്കാരെ അമ്പരപ്പിക്കുന്നതാണ്. ആയിരക്കണക്കിന് അടി ഉയരത്തിൽ പാരാഗ്ലൈഡറിനൊപ്പം കഴുകൻ പറക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് കഴുകൻ പാരാഗ്ലൈഡറിന്റെ കാലിൽ വന്ന് ഇരിക്കുന്നതും അതിന്റെ ദേഹത്ത് അയാൾ തൊടുമ്പോൾ ആ വ്യക്തിയുടെ ചെരുപ്പിൽ കഴുകൻ കടിക്കുന്നതും കാണാം.
Also Read: Viral Video: ഞാനിത് എവിടാ! കണ്ണും ഉരുട്ടി നാക്കും നീട്ടി ഈ കുട്ടിക്കുരങ്ങൻ, കൗതുകമായി വീഡിയോ
സോഷ്യൽ മീഡിയയെ ഞെട്ടിച്ച ഈ വീഡിയോ വൈറലായ വീഡിയോ 15.5 മില്യൺ ആളുകൾ കണ്ടു. പോൾ നെൽസൺ എന്ന ട്വിറ്റർ ഉപയോക്താവാണ് 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിന് എവിടെ നിന്നുള്ള വീഡിയോ ആണെന്നത് വ്യക്തമല്ല. ആയിരക്കണക്കിന് അടി ഉയരത്തിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പച്ചപ്പ് നിറഞ്ഞ വനങ്ങളും കെട്ടിടങ്ങളും താഴെ കാണാം. വീഡിയോ യഥാർത്ഥത്തിൽ - @_Art4you - എന്ന മറ്റൊരു ട്വിറ്റർ ഉപയോക്താവ് ജൂൺ 4 ന് പങ്കുവച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...