Viral Video: ഒരു ചാക്ക് നിറയെ പാമ്പുകളെ പുറത്തേക്കിട്ടശേഷം അയാൾ താഴേക്കിരുന്നു, പിന്നെ നടന്നത്
ഒന്നല്ല, രണ്ടല്ല, നൂറുകണക്കിന് പാമ്പുകൾ കെട്ടുപിണഞ്ഞുകിടക്കുന്ന വീഡിയോയാണിത്.
സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. സോഷ്യൽ ലോകത്ത് എന്ത് സംഭവിക്കുന്നുവെന്ന് പറയുക തന്നെ അസാധ്യം. എന്ത് എപ്പോൾ വൈറലാകും എന്ന് പറയാൻ സാധിക്കില്ല. അതിപ്പോൾ വീഡിയോയോ പോസ്റ്റോ എന്ത് വേണമെങ്കിലും ആകാം. അത്തരത്തിലൊരു പാമ്പിൻറെ വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ നിറഞ്ഞത്.
പാമ്പുകളുടെ വീഡിയോകൾക്ക് ആരാധകർ നിരവധിയാണെന്ന് ആദ്യം തന്നെ മനസ്സിലാക്കു. നിങ്ങൾ എന്ത് പാമ്പിന്റെ വീഡിയോ പോസ്റ്റ് ചെയ്താലും വൈറലാകും എന്നതാണ് പ്രത്യേകത. ഒന്നല്ല, രണ്ടല്ല, നൂറുകണക്കിന് പാമ്പുകൾ കെട്ടുപിണഞ്ഞുകിടക്കുന്ന വീഡിയോയാണിത്.
Also Read: Viral Video : പതിവായി പുല്ലു തിന്നുന്ന നായയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
വീഡിയോയിൽ ഒരാൾ ഒരു വലിയ കവർ തുറന്ന് പാമ്പുകളെ പുറത്തേക്ക് വിടുന്നത് കാണാം. അതിൽ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പുകൾ കൂട്ടമായി താഴേക്ക് വീഴുന്നു. തൊട്ട് പിന്നാലെ അയാൾ നിലത്തിരുന്ന തട്ടി തട്ടി പാമ്പുകളെ ഒാടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സ്നേക്ക് വേൾഡ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. അധികം താമസിക്കാതെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...