വൈറൽ വീഡിയോ: ദയയും അനുകമ്പയും മാത്രമാണ് മനുഷ്യരാശിയെ രക്ഷിക്കുന്നത്. സ്നേഹത്തോടെയും സന്തോഷത്തോടെയും പരസ്പരം സഹായിക്കുന്നതാണ് മനുഷ്യരാശിയെ നിലനിർത്തുന്നത്. വെറുപ്പും വിദ്വേഷവും നിറയുന്ന നിരവധി വാർത്തകൾക്കിടയിൽ കരുണയും അനുകമ്പയും നിറയുന്ന വാർത്തകൾ കേൾക്കുന്നത് സന്തോഷകരമാണ്. സോഷ്യൽ മീഡിയയിൽ ദിനംപ്രതി നിരവധി വീഡിയോകൾ പ്രചരിക്കാറുണ്ട്. അത്തരത്തിൽ പ്രചരിക്കുന്ന പല ദൃശ്യങ്ങളും വൈറലാകുകയും ചെയ്യും. ഇവയിൽ ചിലത് നമ്മുടെ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുന്നവ ആയിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതീക്ഷ നൽകുന്ന ഇത്തരം ദൃശ്യങ്ങൾ ഈ ലോകത്ത് ഇപ്പോഴും നന്മയുണ്ടെന്ന് വിശ്വസിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അത്തരത്തിലുള്ള ഹൃദയസ്പർശിയായ ഒരു രം​ഗമാണ് ക്യാമറയിൽ പതിഞ്ഞത്. ഒരു വൃദ്ധയായ സ്ത്രീയെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിനായി ഒരാൾ ട്രാഫിക് സിഗ്നലിൽ കാറിൽ നിന്ന് ഇറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ നിന്ന് ഒരാൾ പുറത്തേക്ക് ഇറങ്ങുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. റൈലി എന്ന സ്ത്രീയാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.



ALSO READ: Viral Video: പഴങ്ങൾ കയ്യിൽ തികയുന്നില്ലെങ്കിൽ ഇങ്ങനെ ചെയ്യാം; വൈറലായി ചിമ്പാൻസിയുടെ വീഡിയോ


വീഡിയോ റൈലേ സാവന്ന എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗുഡ് ന്യൂസ് മൂവ്‌മെന്റ് ഈ ദൃശ്യങ്ങൾ വീണ്ടും പങ്കുവച്ചു. “അദ്ദേഹം പുറത്തിറങ്ങി, വൃദ്ധയെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായിക്കുന്നതിനായി തന്റെ കാർ ട്രാഫിക്കിൽ നിർത്തിയിട്ടു. ഇത് വളരെയധികം സന്തോഷിപ്പിക്കുകയും പ്രതീക്ഷ നൽകുകയും ചെയ്തു, അതിനാൽ നിങ്ങളുടെ ദിവസം ശോഭയുള്ളതാക്കാനുള്ള പ്രചോദനമായും ഒരു മാർഗമായും ഈ ദൃശ്യം പങ്കിടണമെന്ന് കരുതി” എന്നാണ് വീഡിയോയ്ക്കൊപ്പം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ ഉദാഹരണമായി പലരും ഈ ദൃശ്യങ്ങളെ വിശേഷിപ്പിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം പ്രശംസ നേടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.