ഇണയെ ആകർഷിക്കാനുള്ള ഗംഭീര ട്രിക്ക്; ഇതൊരു വെറൈറ്റി പക്ഷിയാണ്
ആർട്ടിക് മേഖലയിൽ കണ്ടു വരുന്ന ഒരു ചെറു കോഴികളെയാണ് ഗ്രൗസ് എന്ന് വിളിക്കുന്നത്. ഏതാണ്ട് 25 സ്പീഷീസുകളിലായി അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ഇവയുണ്ട്
ഓരോ ജീവിയും തൻറെ ഇണയെ ആകർഷിക്കുന്നത് വ്യത്യസ്ത തരത്തിലായിരിക്കും. ചിലവ ശബ്ദമുണ്ടാക്കും. ചിലത് നൃത്തം ചെയ്യും ചിലവ തമാശകൾ പോലും ഒപ്പിക്കും. അത്തരത്തിൽ തൻറെ ഇണയെ ആകർഷിക്കാനുള്ള വ്യത്യസ്ത രീതികൾ കാണിക്കുന്ന ഒരു പക്ഷിയുടെ വീഡിയോയെ പറ്റിയാണ് സംസാരിക്കാൻ പോകുന്നത്. ഇണ ചേരാനായി ചിറക് വിരിച്ച് ശബ്ദമുണ്ടാക്കുന്ന ഗ്രൗസാണ് വീഡിയോയിൽ.
ആർട്ടിക് മേഖലയിൽ കണ്ടു വരുന്ന ഒരു ചെറു കോഴികളെയാണ് ഗ്രൗസ് എന്ന് വിളിക്കുന്നത്. ഏതാണ്ട് 25 സ്പീഷീസുകളിലായി അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ഇവയുണ്ട്. കാഴ്ചയിൽ ചെറുതാണെങ്കിലും 'കളിപക്ഷികൾ' എന്ന നിലയിൽ പ്രശസ്തരാണിവ. കാൽനഖം വരെ മൂടപ്പെട്ട തൂവൽ ഗ്രൗസുകളുടെ സുന്ദരമായ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ ഈ തൂവലുകൾ ശത്രുക്കളിൽ നിന്നും രക്ഷയായും പ്രകൃതിയുടെ സംരക്ഷണ കവചമായും മാറുന്നു.
Also Read: മുതലയുടെ വായിൽ നിന്നും ഇരയെ അടിച്ചോണ്ടു പോകുന്ന പൂച്ച..! വീഡിയോ കണ്ടാൽ ഞെട്ടും
പ്രണയവേളകൾ ആഘോഷിക്കുന്ന പക്ഷികളാണിവ പ്രജനകാലമാകുമ്പേഴേയ്ക്കും ആൺഗ്രൗസുകൾ മരങ്ങളിലോ പുൽമേടുകളിലോ ഇരുന്ന് നീട്ടിപ്പാടുന്നത് ഇവരുടെ സ്നേഹനിർഭരമായ സ്വഭാവസവിശേഷതയാണ്. ഇത് പലപ്പോഴും ഒരു മുഴക്കമായി തോന്നിയേക്കാം. തലകുലുക്കി തോൾസഞ്ചി വികസിപ്പിക്കുമ്പോൾ ഉള്ള് പൊള്ളയായ ഇതിൽ കാറ്റു തട്ടി 'ബുംബുംബും' എന്ന ശബ്ദമുതിർക്കുന്നു. ഇത് പെൺകിളിയെ ആകർഷിക്കുകയും ചെയ്യുന്നു.
ചിലയിനം ഗ്രൗസുകളുടെ ചിറകുകൾക്ക് അപാരശക്തിയാണ്. പ്രണയവേളകളിൽ ഇവയുടെ ചിറക് ശക്തിയായി അടിച്ചു കൊണ്ടേയിരിക്കും. ഇതിന്റെ ശബ്ദം വളരെ ദൂരത്തിൽ വരെ എത്താറുണ്ട്. പാട്ടു പാടി ഇണയെ ആകർഷിക്കുന്നതിനിടയിൽ ചില വില്ലൻ ആൺപക്ഷി കടന്നുവരാറുണ്ട്. ഇത് പലപ്പോഴും പൂവൻമാർ തമ്മിൽ യുദ്ധത്തിൽ കലാശിക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...