Viral video: കയറിന് മുകളിലിരുന്ന് കൂളിങ് ഗ്ലാസും വച്ച് കൂളായി പഴം തിന്നുന്ന ആളെ കണ്ടോ; മാസ്സെന്ന് സോഷ്യൽ മീഡിയ- വീഡിയോ വൈറൽ
Viral video: കൂളിങ് ഗ്ലാസും ധരിച്ച് ഒരു കയറിൽ കൂളായി ഇരുന്ന് വാഴപ്പഴം കഴിക്കുന്ന കുരങ്ങിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
വൈറൽ വീഡിയോ: മൃഗങ്ങളുടെ വീഡിയോകൾ ഭൂരിഭാഗം ആളുകൾക്കും വളരെ ഇഷ്ടമാണ്. മൃഗങ്ങളുടെ മനോഹരവും രസകരവുമായ ദൃശ്യങ്ങൾ കാണുന്നത് നമ്മുടെ മാനസികാവസ്ഥയെ വളരെ സന്തോഷമുള്ളതാക്കും. ഇതാണ് ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലാകാൻ കാരണം. കുരങ്ങുകൾ പലപ്പോഴും മനുഷ്യരെ അനുകരിക്കുന്നതായി കാണാം. അവർ മനുഷ്യരുടെ രീതി അതുപോലെ പകർത്തിക്കാണിക്കുകയും ചെയ്യും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കൂളിങ് ഗ്ലാസും ധരിച്ച് ഒരു കയറിൽ കൂളായി ഇരുന്ന് വാഴപ്പഴം കഴിക്കുന്ന കുരങ്ങിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
സന്തോഷകരമായ ഒരു അവധിക്കാലം ആസ്വദിക്കുന്നത് പോലെയാണ് കുരങ്ങൻ കയറിലിരുന്ന് ആസ്വദിച്ച് വാഴപ്പഴം കഴിക്കുന്നത്. കയ്യിൽ മൂന്ന് വാഴപ്പഴം പിടിച്ചാണ് കുരങ്ങന്റെ ഇരിപ്പ്. അതിൽ നിന്ന് ഒന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്. അത് തീർന്നപ്പോൾ പഴതൊലി വലിച്ചെറിഞ്ഞ് അടുത്തത് തൊലിയുരിഞ്ഞ് കൂളായി കഴിക്കുകയാണ്. മൂന്നാമത്തെ പഴം കയ്യിൽ തന്നെ പിടിച്ചിട്ടുണ്ട്. കൂളിങ് ഗ്ലാസും വച്ച് കാലിൽ കാൽ കയറ്റിവച്ച് ചെറുതായി ആടി വളരെ കൂളായുള്ള കുരങ്ങന്റെ ഇരിപ്പ് ഒരു ബോസിനെപ്പോലെയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ.
ALSO READ: Viral Video: ക്യൂട്ട് ഹാംസ്റ്ററിന്റെ വൈറൽ ഫോട്ടോഷൂട്ട്; മനോഹരമായ ദൃശ്യങ്ങളെന്ന് സോഷ്യൽ മീഡിയ
തലയിൽ ചെറിയൊരു പൂവും ചൂടിയാണ് കുരങ്ങന്റെ ഇരിപ്പ്. ഫിഗൻ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. "അവന് ജീവിതം എങ്ങനെ ആസ്വദിക്കണമെന്ന് അറിയാം!" എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. മൂന്ന് ദശലക്ഷം കാഴ്ചക്കാരെയും 14,000-ത്തിലധികം റീട്വീറ്റുകളും നേടി വീഡിയോ വൈറലായി. ജീവിതം എങ്ങനെ ആസ്വദിക്കണമെന്ന് അവനെ കണ്ട് പഠിക്കൂവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...