ഇന്ന് ഏറ്റവും കൂടുതൽ വൈറലാകുന്നത് മൃ​ഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജീവികളുടെയുമൊക്കെയാണ് വീഡിയോയാണ്. സിംഹം, പുലി, കുരങ്ങൻ, മുതല തുടങ്ങിയവയുടെ ഒക്കെ വീഡിയോ പെട്ടെന്ന് വൈറലാകാറുണ്ട്. അതിൽ കുരങ്ങന്മാരുടെ വീഡിയോകൾ വളരെ രസകരമായിരിക്കും. കുരങ്ങന്മാർ ഒരു മരക്കൊമ്പിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിച്ചാടി പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എല്ലാത്തിലും തൂങ്ങിപിടിച്ച് ചാടികളിക്കുന്ന ഇവയുടെ വീഡിയോ കണ്ടിരിക്കാൻ രസമാണ്. അങ്ങനെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു നായയുടെ വാലിൽ പിടിച്ച് തൂങ്ങി നീങ്ങുന്ന കുരങ്ങനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. തന്റെ വാൽ നായയുടെ വാലിൽ ചുറ്റിയ ശേഷം കൈകൾ കൊണ്ടും വാലിൽ പിടിച്ച് പോകുകയാണ് കുരങ്ങൻ. കുരങ്ങന് അത് വളരെ ഇഷ്ട്ടപ്പെട്ടത് പോലെയാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്. കുറച്ച് ദൂരം അങ്ങനെ നീങ്ങിയ കുരങ്ങൻ പിന്നീട് നായയുടെ വാലിൽ നിന്ന് പിടിവിട്ട് മാറുന്നതും കാണാം. 



 


Also Read: Viral Video: താറാവിനെ പോലെ നൃത്തം ചെയ്ത് യുവതികൾ, വൈറലായി വീഡിയോ


 


ഒരു വീട്ടിനുള്ളിൽ നിന്നുള്ള ദൃശ്യമാണന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്. മറ്റ് രണ്ട് നായകൾ ദൂരം മാറി കിടന്നുറങ്ങുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. സമൂഹ മാധ്യമങ്ങളിൽ വളരെ വേ​ഗത്തിൽ വീഡിയോ വൈറലായി കഴിഞ്ഞിരിക്കുകയാണ്. naturre എന്ന ഇൻസ്റ്റാ​ഗ്രാം പേജിൽ നിന്നാണ് രസകരമായി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആർക്കെങ്കിലും ഫ്രീ റൈഡ് പോകണോ? എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.