Viral Video : വിവാഹത്തിന് ശേഷമുള്ള ആദ്യ ചുംബനം നായകുട്ടിക്ക് നൽകി വധുവരന്മാർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വിവാഹത്തിന് ശേഷം വധുവരന്മാർ തങ്ങളുടെ ആദ്യം ചുംബനം നൽകുന്നത് അവരുടെ പൊന്നോമ്മനായ നായകുട്ടിക്ക് നൽകുന്നതാണ് വീഡിയോ.
Viral Video : ലോകത്തിൽ മനുഷ്യനോട് ആദ്യം ഇണങ്ങിയ ജീവി നായയാണ് എന്നാണ് എല്ലാവരും പറയുന്നത്. അന്ന് മുതൽ ഇരുവരെ ഉറ്റ സുഹൃത്തക്കളായിട്ടാണ് ഈ ലോകം കരുതുന്നത്. പലരും തങ്ങൾ ഓമനിച്ച് വളർത്തുന്ന നായകുട്ടികൾക്ക് മക്കൾക്ക് തുല്യമായി, അല്ല മക്കളെ പോലെ തന്നെയാണ് വളർത്തുന്നത്. ആ സ്നേഹം ഇവർ തിരികെ മനുഷ്യന് നൽകാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ എല്ലാവരുടെ ഹൃദയം കവർന്നുകൊണ്ട് ട്രെൻഡിങ് ആകുന്നത്.
വിവാഹത്തിന് ശേഷം വധുവരന്മാർ തങ്ങളുടെ ആദ്യം ചുംബനം നൽകുന്നത് അവരുടെ പൊന്നോമ്മനായ നായകുട്ടിക്ക് നൽകുന്നതാണ് വീഡിയോ. ഇരുവരുടെ കല്യാണത്തിന് പങ്കെടുക്കാൻ വന്ന ഗോൾഡൻ റിട്രീവർ ഇനത്തിൽ പെട്ട നായകുട്ടിയെ എടുത്ത് വധുവിനൊപ്പം ചേർന്ന് നിന്ന് ഉമ്മ നൽകുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
ALSO READ : Viral video: കുവിയെ മറന്നോ... ധനുഷ്കയുടെ കുവി ! അജിത് മാധവന്റെ പരിശ്രമം വിജയത്തിലേക്ക്...
ഇരുവരും ഉമ്മ നൽകിയതിന് ശേഷം വരൻ ഒരുപ്രാവിശ്യം കൂടി തന്റെ പൊന്നോമ്മനയ്ക്ക് മുത്തം നൽകിയപ്പോൾ സ്നേഹത്തോടെ നായകുട്ടി തന്റെ സുഹൃത്തിന്റെ അടുക്കിലേക്ക് ചായുകയായിരുന്നു.
നായകളും കുടുംബത്തിന്റെ ഭാഗമാണെന്ന് കുറുപ്പ് രേഖപ്പെത്തി ഡോഗ് എന്ന ഇൻസ്റ്റാഗ്രം ഐഡിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ALSO READ : Viral video: 'ഇനി ഞാൻ ഡാൻസ് കളിക്കാം...' റീൽസിനിടയിൽ നായ്കുട്ടിയുടെ പ്രകടനം കണ്ടോ...
വീഡിയോ കാണാം:
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.