Viral Video: പട്ടിയെ മലർത്തിയടിച്ച് പൂച്ച, വീഡിയോ വൈറൽ
Viral Video: പട്ടിയും പൂച്ചയും തമ്മിലുള്ള ഗുസ്തി മത്സരം കണ്ടിട്ടുണ്ടോ?
Viral Video Cat vs Dog: മൃഗങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വേട്ടയാടുന്നതിന്റെ വീഡിയോകൾ നമ്മൾ ഒത്തിരി കണ്ടിട്ടുള്ളതാണ്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും ഇത്തരത്തിലുള്ള മൃഗങ്ങളുടെ വീഡിയോകൾ കാണാനാണ്. പൂച്ചയും പട്ടിയും തമ്മിൽ അടികൂടുന്ന തരത്തിലുള്ള ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ നിരവധിയുണ്ട്. അത്തരത്തിലൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഗുസ്തി മത്സരം പോലെ തോന്നിക്കും വിധമാണ് ഇവിടെ പൂച്ചയും പട്ടിയും തമ്മിലുള്ള അടി. പട്ടിയുടെ ദേഹത്തേക്ക് ചാടി വീണ പൂച്ച അതിന്റെ കഴുത്തിൽ പിടിച്ച് മലർത്തിയടിക്കുകയായിരുന്നു. പൂച്ചയെക്കാളും നല്ല ആരോഗ്യമുള്ള പട്ടിയെ മലർത്തിയടിക്കുന്ന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. വീഡിയോ കാണാം...
Also Read: Funny Viral Video: പാവയ്ക്ക കടിച്ച കുരങ്ങന്റെ റിയാക്ഷൻ കണ്ടോ? വീഡിയോ വൈറൽ
Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 66.5k ആളുകൾ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് കമന്റും ലൈക്കും ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...