മൃ​ഗങ്ങളുടെ വീഡിയോ പൊതുവെ ഇന്റർനെറ്റിൽ പെട്ടെന്ന് വൈറലാകാറുണ്ട്. പ്രത്യേകിച്ച് വളർത്തുമൃ​ഗങ്ങളുടെ വീഡിയോകൾ. മൃ​ഗങ്ങളുടെ കുസൃതി നിറ‍ഞ്ഞതും രസകരവുമായ വീഡിയോകൾ കാണാൻ കാഴ്ചക്കാർക്ക് വളരെ ഇഷ്ടമാണ്. അത്തരത്തിൽ വൈറലായൊരു വീഡിയോ കാണാം...


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പൂച്ചയുടെ വീഡിയോ ആണ് വൈറലാകുന്നത്. പൂച്ചകളുടെ രസകരമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ മിക്കവാറും നമ്മൾ കാണാറുള്ളതാണ്. ഇവയിൽ പലതും വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇവയുടെ വീഡിയോകൾ പങ്കുവയ്ക്കുന്നതിനായി മാത്രം പല സോഷ്യൽ മീഡിയ പേജുകളും ഉണ്ട്.


പൂച്ച നോട്ട് എണ്ണുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അങ്ങനൊരു സീൻ ആലോചിക്കുക പോലും ചെയ്യാൻ കഴിയില്ല. എന്നാൽ ഈ വീഡിയോ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും. പൂച്ച നോട്ടെണ്ണുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൽ ശ്രദ്ധ നേടുന്നത്. ഒരു കെട്ട് നോട്ടുകൾ പൂച്ചയുടെ മുന്നിലുണ്ട്. ഇവ പൂച്ച എണ്ണി നോക്കുകയാണെന്ന് തന്നെ തോന്നും വീഡിയോ കണ്ടാൽ. ചെറുചിരിയോടെയല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാനാകില്ല. 



പൂച്ചകളെ പൊതുവെ നമ്മൾ വീടുകളിൽ വളർത്താറുണ്ട്. മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്നതാണ് ഇവ. മനുഷ്യർക്ക് കേൾക്കാവുന്നതിലും വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദങ്ങൾ പൂച്ചയ്ക്ക് കേൾക്കാനാകും. സാമാന്യബുദ്ധി പ്രകടിപ്പിക്കുന്ന പൂച്ചയെ ലളിതമായ ആജ്ഞകൾ അനുസരിക്കുന്ന രീതിയിൽ പരിശീലിപ്പിച്ചെടുക്കാൻ കഴിയും. ലളിതമായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുവാനും ചില പൂച്ചകളെക്കൊണ്ട് സാധിച്ചിട്ടുണ്ട്. 


Also Read: Viral Video: ഫുട്ബോൾ കളിക്കിടെ കാലൊന്ന് വഴുതി വീണു, എന്നിട്ടും വിട്ടില്ല; കുട്ടിക്കുറുമ്പന്റെ വീഡിയോ വൈറൽ


 


Buitengebieden എന്ന ട്വിറ്റർ ഉപയോക്താവ് പങ്കുവെച്ച വീഡിയോ ആണ് വൈറലാകുന്നത്. 8 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം 571.9k ആളുകൾ കണ്ടിട്ടുണ്ട്. 19.8k ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേർ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.