Viral Video: പൂച്ചയുടെ മുൻപിൽ പെട്ട കടുവയുടെ അവസ്ഥ കണ്ടോ; വീഡിയോ വൈറൽ
Viral Video: കടുവയും പൂച്ചയും നേർക്കുനേർ വന്നാൽ എങ്ങനിരിക്കും വീഡിയോ കണ്ട് നോക്കൂ
മൃഗങ്ങളുടെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന കാലമാണ്. വന്യമൃഗങ്ങളുടെയും വളർത്ത് മൃഗങ്ങളുടെയും വീഡിയോകൾക്ക് ഒരുപാട് കാഴ്ചക്കാരുണ്ട്. വന്യമൃഗങ്ങൾ വേട്ടയാടുന്നതിന്റെയും മറ്റും വീഡിയോ ആണ് മിക്കപ്പോഴും പങ്കുവെയ്ക്കപ്പെടാറുള്ളത്. വളർത്തു മൃഗങ്ങളുടെ രസകരമായിട്ടുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ ധരാളമുണ്ട്.
അത്തരത്തിൽ വൈറലാകുന്ന ഒരു രസകരമായ വീഡിയോ ആണ് ഇവിടെ കൊടുക്കുന്നത്. ഒരു കുഞ്ഞി പൂച്ചയും കടുവയും നേർക്കുനേർ വന്നാൽ എന്ത് സംഭവിക്കും? അത് ഒന്ന് കാണേണ്ടത് തന്നെയാണ്. കടുവ മറ്റ് വന്യമൃഗങ്ങളോട് നേർക്കുനേർ വരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പൂച്ചയുടെയും സമാനമായ ദൃശ്യങ്ങൾ കണ്ടിട്ടുണ്ടാകും.
എന്നാൽ ഇവ രണ്ടും നേർക്കുനേർ വരുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഭയപ്പെടുത്തുന്നതല്ല മറിച്ച് നമ്മളെ ചെറുതായെങ്കിലും ഒന്ന് ചിരിപ്പിക്കുന്ന വീഡിയോ ആണിത്. ഇത്രേ ഉള്ളോ കടുവയുടെ ധൈര്യം എന്ന് ചിലപ്പോൾ തോന്നിപ്പോകും. കൂട്ടിനുള്ളിൽ കിടക്കുന്ന കടുവയുടെ മുൻപിൽ ധൈര്യത്തോടെ ഇരിക്കുകയാണ് പൂച്ച. കൂടിന് പുറത്താണ് പൂച്ച ഇരിക്കുന്നത്. രണ്ടാളും പരസ്പരം നോക്കിയിരിക്കുകയാണ്.
അൽപനേരം പൂച്ചയെ ഒന്ന് നോക്കിയ കടുവ പിന്നീട് തലതാഴ്ത്തി പൂച്ചയുടെ അടുത്തേക്ക് ചായുന്നത് വീഡിയോയിൽ കാണാം. എന്നാൽ കടുവ അടുത്തേക്ക് വന്നതും പൂച്ച അതിനെ ആക്രമിക്കാൻ മുന്നോട്ട് ആഞ്ഞു. ഇത് കണ്ട് പേടിച്ച പിന്നോട്ട് മാറുന്ന കടുവയെ വീഡിയോയിൽ കാണാം...
wild_animal_pix എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കടുവ കൂടിനകത്ത് ആയത് നന്നായി എന്നാണ് വീഡിയോയ്ക്ക് കമന്റുകൾ വന്നിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...