സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വീഡിയോകളാണ്. ആളുകളുടെ ജീവിതത്തിലെ ടെൻഷനും സ്‌ട്രെസും ഒക്കെ മാറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ സിനിമകളിലെ കോമഡി സീനുകളും, ഇൻസ്റ്റാഗ്രാം റീലുകളും, വിവാഹത്തിന്റെ വീഡിയോകളും, മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടാറുണ്ട്. വിവാഹ വേദികളിലെ സന്തോഷവും കുസൃതികളും ഒക്കെയാണ് ആളുകൾ വിവാഹ വീഡിയോകൾ ഇഷ്ടപെടാനുള്ള കാരണം.  അതേസമയം വീട്ടിൽ വളർത്തുന്നതും വന്യ മൃഗങ്ങളുടെയും ഒക്കെ കുസൃതികളും കഴിവുകളും ഒക്കെ കാണാനുള്ള ആഗ്രഹമാണ് ഇത്തരം വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം. ഒരു താത്തയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നമ്മുടെ നാട്ടിലൊക്കെ ധാരാളമായി കണ്ട് വരുന്ന പക്ഷികളാണ് തത്തകൾ. സിറ്റാസിൻസ് എന്നും ഇവയ്ക്ക് പേരുണ്ട്. നമ്മുടെ നാട്ടിൽ സാധാരണയായി പച്ച നിറമുള്ള തത്തകളെയാണ് കാണാറുള്ളത്. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നീല, ചുവപ്പ്, മഞ്ഞ, വെള്ള തുടങ്ങി പലനിറങ്ങളിൽ ഉള്ള തത്തകൾ ഉണ്ട്. ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് തത്തകളെ സാധാരണയായി കണ്ടുവരാറുള്ളത്. വിത്തുകൾ, പരിപ്പ്, പഴങ്ങൾ, പൂമൊട്ടുകൾ, സസ്യങ്ങളുടെ ഭാഗങ്ങൾ എന്നിവയാണ് തത്തകൾ സാധാരണയായി കഴിക്കാറുള്ളത്. മനുഷ്യന്റെ സംസാരം അനുകരിക്കാനുള്ള കഴിവാണ് ആളുകൾക്ക് തത്തയെ കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം. അത്തരത്തിൽ ഒരു തത്ത പാട്ടിന്റെ ഈണത്തിന് അനുസരിച്ച് ഡാൻസ് കളിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. 


ALSO READ: Viral Video : ഒരേ സമയം ഒരായിരം കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ആൺ കടൽകുതിര; വീഡിയോ വൈറൽ



ഫിജിന് എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. വീഡിയോയിൽ ഒരു ഫോണും ഒരു തത്തയെയും കാണാം. ഫോണിന്റെ ഉടമസ്ഥനും  അതിന്റെ അടുത്ത് തന്നെ ഉണ്ടെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. വീഡിയോയിൽ ഗാനങ്ങൾ മാറുന്നതിന് അനുസരിച്ച് തത്ത തന്റെ ശരീരം അനക്കി ഡാൻസ് കളിക്കുകയാണ്. സ്പീഡിലുള്ള പാട്ട് കേൾക്കുമ്പോൾ വേഗത്തിലും പതിയെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ വളരെ പതിയയുമാണ് തത്ത ഡാൻസ് കളിക്കുന്നത്. ഇതുവരെ 41000 ത്തിലധികം പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേർ കമ്മെന്റുമായും എത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.